ദലൈലാമയ്ക്ക് ശരിക്കും മർദ്ദനമേറ്റോ?
ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ചൈനയിലോ മറ്റെവിടെയെങ്കിലും വെച്ച് മര്‍ദ്ദനമേറ്റോ? ഇല്ലെന്നാണ് ഉത്തരം. എന്നാല്‍ മര്‍ദ്ദനമേറ്റ് അവശനായ നിലയിലുള്ള ദലൈലാമയുടെ ചിത്രങ്ങള്‍ ലോകമെമ്പാടും പരക്കുകയാണ്. ഒരു ക്യാംപെയ്നിന്റെ ഭാഗമായി. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് ദലൈലാമ, അമേരിക്കന്‍ റോക്ക് സ്റ്റാര്‍ റിഗ്ഗി പോപ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്യാംപെയ്ന് നടത്തുന്നത്.
അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെയാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഈ ക്യാംപെയ്ന് സംഘടിപ്പിക്കുന്നത്. അടിയേറ്റ് മുഖം വീര്‍ത്ത നിലയിലാണ് ദലൈലാമയുടെ മുഖം. കണ്ണട പകുതി പൊട്ടിയിട്ടുണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു. മുഖത്ത് അടിയേറ്റ പാടുകളും കാണാം. നിങ്ങള്‍ ഒരാളെ മര്‍ദിച്ചാല്‍ അയാള്‍ എന്ത് വേണമെങ്കിലും പറയും എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്. ഫ്രഞ്ച് ഭാഷയിലാണ് അടിക്കുറിപ്പ്.

രാജ്യാന്തര തലത്തില്‍ ദലൈലാമയുടെ ഇടപെടലുകളും പ്രസംഗങ്ങളും ശ്രദ്ധേയമായിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ക്യാംപെയ്നില്‍ ദലൈലാമയുടെ ചിത്രം ഉപയോഗിക്കുകന്നത് ഇതാദ്യമാണ്. ദലൈലാമയെ പോലുള്ള ആത്മീയ നേതാവിനെ പ്രതീകമാക്കുക വഴി തങ്ങളുടെ സന്ദേശം കൂടുതല്‍ ആളുകളെ സ്വാധീനിക്കും എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണിലിന്റെ പ്രതീക്ഷ.
അമേരിക്കന്‍ റോക്ക് സ്റ്റാര്‍ റിഗ്ഗി പോപിന്റെ ചിത്രവും ക്യാംപെയ്നിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ജര്‍മന്‍ ഫാഷന്‍ ഡിസൈനറായ കാള്‍ ലാംഗര്ഫീല്ഡാണ് ക്യാംപെയ്ന് മൂന്നാം ഘട്ടത്തിലെ മോഡല്‍. പീഡനത്തിന്റെ രണ്ട് മുഖങ്ങള്‍ - നിയമം മൂലം നിരോധിച്ചതും സ്വകാര്യമായി ആഘോഷിക്കുന്നതും - ആണ് ക്യാംപെയ്ന് മുന്നോട്ടുവെക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സലില്‍ ഷെട്ടി പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications