കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ പിന്‍ഗാമി സ്ത്രീയായിരിക്കണം,സുന്ദരിയുമായിരിക്കണം,അല്ലെങ്കില്‍ കാര്യമില്ലെന്ന് ദലൈലാമ

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: വിവാദ പ്രസ്താവനയുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ രംഗത്ത്. തന്റെ പിന്‍ഗാമിയായി വരുന്നയാള്‍ സ്ത്രീയായിരിക്കണം, അവള്‍ സുന്ദരിയുമായിരിക്കണം. അല്ലെങ്കില്‍ കാര്യമില്ലെന്നാണ് ആത്മീയ ഗുരു ദലൈലാമയുടെ അഭിപ്രായം.

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദലൈലായ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്. സ്ത്രീകള്‍ക്കുവേണ്ടി എന്നും ശബ്ദമുയര്‍ത്തി വിവാദങ്ങളില്‍പ്പെട്ട ദലൈലാമയാണ് വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നത്. നേതാക്കള്‍ക്കുവേണ്ട എല്ലാ ഗുണങ്ങളും സ്ത്രീകള്‍ക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പിന്‍ഗാമി വനിതയാകുന്നതില്‍ സന്തോഷം

പിന്‍ഗാമി വനിതയാകുന്നതില്‍ സന്തോഷം

സ്ത്രീവാദിയെന്നു സ്വയം വിശേഷിപ്പിച്ച ലാമയാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് സ്‌നേഹവും ദയയും പ്രകടിപ്പിക്കാന്‍ ജൈവികമായ കഴിവുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

സുന്ദരിയായിരിക്കണം

സുന്ദരിയായിരിക്കണം

പിന്‍ഗാമിയായി വരുന്ന വനിത സുന്ദരിയല്ലെങ്കില്‍ കാര്യമില്ലെന്ന പരാമര്‍ശമാണ് ദലൈലാമ നടത്തിയത്. അടുത്ത പിന്‍ഗാമിയായി ഒരു സ്ത്രീയെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലിംഗവിവേചനം

ലിംഗവിവേചനം

പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനെച്ചൊല്ലി ഓസ്‌ട്രേലിയയില്‍ ലിംഗവിവേചന വിവാദം ശക്തമാകുന്നതിനിടെയിലാണ് ദലൈലാമയുടെ ഈ പരാമര്‍ശം.

വനിതാ ദലൈലാമയാണ് കൂടുതല്‍ ഗുണപ്രദം

വനിതാ ദലൈലാമയാണ് കൂടുതല്‍ ഗുണപ്രദം

അസമത്വവും ദുരിതങ്ങളും കൊണ്ട് ലോകം ധാര്‍മിക പ്രതിസന്ധിയെ നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതില്ലാതാക്കാന്‍ അനുകമ്പയുള്ള നേതാക്കളെയാണ് ഇപ്പോള്‍ ആവശ്യമെന്നും ദെലെലാമ പറഞ്ഞു.

സ്ത്രീവാദി

സ്ത്രീവാദി

2009ല്‍ സമാധാന നൊബേല്‍ സമ്മാനം ലഭിച്ച ആത്മീയ നേതാവാണ് ദലൈലാമ. അന്നു അദ്ദേഹം താന്‍ സ്ത്രീവാദിയെന്ന് സ്വയം വിശേഷിപ്പിച്ചുന്നു. ഇതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട ലാമ പിന്നീട് ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.

English summary
Tibetan spiritual leader courts sexism row by saying that an ugly woman couldn't do the job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X