Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ നൃത്തം ചെയ്ത നഴ്‌സുമാര്‍ക്ക് സൗദി കൊടുത്ത പണി!!!

റിയാദ്: നൃത്തം ചെയ്യുന്നത് ഒരു തെറ്റാണോ...? അതിപ്പോള്‍ നൃത്തം ചെയ്യുന്ന സ്ഥലവും സന്ദര്‍ഭവും വേഷവും ഒക്കെ അനുസരിച്ചിരിയ്ക്കും എന്നായിരിയ്ക്കും അല്ലേ മറുപടി. നൃത്തം ചിലപ്പോള്‍ ഉഗ്രന്‍ പണികൊടുക്കുമെന്നാണ് സൗദിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ആശുപത്രിയ്ക്കുള്ളില്‍ വച്ച് നൃത്തം ചെയ്ത നഴ്‌സുമാരുടെ ശമ്പളം നിഷേധിച്ചുകൊണ്ടാണ് നടപടി. അഞ്ച് ദിവസത്തെ ശമ്പളമാണ് സൗദി ആരോഗ്യ വകുപ്പ് അധികൃതര്‍ 'കട്ട്' ചെയ്തത്.

Nurse

ഏഷ്യന്‍ സ്വദേശികളായ നഴ്‌സുമാരാണ് കുടുങ്ങിയത്. ഇവര്‍ ആശുപത്രിയ്ക്കുളളില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

സൗദി അറേബ്യയിലെ അസിര്‍ പ്രവിശ്യയിലാണ് സംഭവം. അല്‍ മജാര്‍ദയിലെ സര്‍ക്കാര് ആശുപത്രിയിലെ നഴ്‌സുമാരാണ് നൃത്തം ചെയ്തതിന്റെ പേരില്‍ കുടുങ്ങിയത്. ഇവര്‍ ആശുപത്രിയിലെ വിശ്രമ മുറിയില്‍ വച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സമിതി നടത്തിയ അന്വേണത്തിനൊടുവിലാണ് ശിക്ഷ വിധിച്ചത്.

ആശുപത്രികളില്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അനുവദിയ്ക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+