കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശ നിലയത്തില്‍ അഞ്ജാത വസ്തു ഇടിച്ചു, ആശങ്കയോടെ ശാസ്ത്രലോകം

Google Oneindia Malayalam News

വാഷിംഗ്ടണ്‍ : രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ അഞ്ജാത വസ്തു ഇടിച്ച് വിള്ളല്‍ വീണു. ഒരു പെയിന്റ് കട്ടയോളം മാത്രം വലിപ്പമുള്ള ബഹിരാകാശ അവശിഷ്ടം ഇടിച്ചാണ് വിള്ളല്‍ വീണത്. ഏഴ് മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ളതാണ് ഈ വിള്ളല്‍. ചെറിയ വിള്ളലാണെങ്കിലും ബഹിരാകാശ ശാസ്ത്രലോകത്തെ സംഭവം ആശങ്കയിലാഴ്ത്തിയിരിയ്ക്കുകയാണ്.

ഒരു മില്ലിമീറ്റര്‍ പോലും വലിപ്പമില്ലാത്ത തീരെ ചെറിയ വസ്തുവിന് ഇത്രയും വലിയ വിള്ളല്‍ ഉണ്ടാക്കാമെങ്കില്‍ ഒരു സെന്റീമീറ്ററെങ്കിലും വലിപ്പമുള്ള അവശിഷ്ടം ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിയ്ക്കും. ബഹിരാകാശ നിലയത്തിന്റെ ഒബ്‌സര്‍വേറ്ററി മൊഡ്യൂളായ ക്യൂപോല വിന്‍ഡോസിലാണ് വിള്ളല്‍ വീണത്.

ISS

അമേരിയ്ക്ക (NASA), റഷ്യ (RKA), ജപ്പാന്‍ (JAXA), കാനഡ(CSA) തുടങ്ങിയ രാജ്യങ്ങളിലേയും പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേയും ബഹിരാകാശ സംഘടനകളുടെ (ESA) സംയുക്ത പദ്ധതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം (International Space Station). ഭൂഭ്രമണപദത്തില്‍ സഞ്ചരിയ്ക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്. നാസയാണ് ഈ പദ്ധതിയ്്ക്ക്് നേതൃത്വം നല്‍കുന്നത്. മനുഷ്യര്‍ക്ക് ഇതിനുള്ളില്‍ താമസിയ്്ക്കാനും പഠനങ്ങള്‍ നടത്താനുമുള്ള സൗകര്യമുണ്ട്.

English summary
Dangers of space debris: Fast-moving paint flake dings window of ISS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X