കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ കൈയ്യില്‍ പിടിക്കാന്‍ ദാനിയേല്‍ ക്രെയ്ഗിന് ലഭിച്ചത് 50 ലക്ഷം ഡോളര്‍

  • By Anwar Sadath
Google Oneindia Malayalam News

ഒരു ഫോണ്‍ കൈയ്യില്‍ പിടിക്കാന്‍ മാത്രം 50 ലക്ഷം ഡോളര്‍ പ്രതിഫലം. അവിശ്വസനീയമായ ഈ വാര്‍ത്ത പുറത്തുവരുന്നത് ഹോളിവുഡില്‍ നിന്നാണ്. ജെയിംബോണ്ട് സീരീസില്‍ നായകനായി ശ്രദ്ധനേടിയ ദാനിയേല്‍ ക്രെയ്ഗിന് ആണ് ഇത്രയും തുക പ്രതിഫലമായി ലഭിക്കുന്നത്. പുറത്തുവരാനിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറില്‍ സോണിയുടെ ഒരു ഫോണ്‍ ആണ് ദാനിയേല്‍ ഉപയോഗിക്കുന്നത്. ഇതിനായാണ് കമ്പനി ഇത്രയും രൂപ പ്രതിഫലം നല്‍കുന്നത് എന്നാണ് വിവരം.

വിക്കിലീക്‌സ് ആണ് ഇത്രയും കൂടിയ പ്രതിഫലം താരത്തിന് നല്‍കുന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച വിക്കീലീക്‌സ് തങ്ങള്‍ ചോര്‍ത്തിയ 17,000 ഇ മെയിലുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിലാണ് സോണിയും ദാനിയേല്‍ ക്രെയ്ഗും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്ളത്.

daniel-craig

സിനിമ റിലീസ് ചെയ്തില്ലെങ്കിലും പ്രതിഫലം താരം കൈപ്പറ്റിയതായാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെയാണ് ജയിംസ് ബോണ്ട് പരമ്പരയിലെ 24ാമത്തെ ചിത്രമായ സ്‌പെക്ടര്‍ പുറത്തിറങ്ങുന്നത്. ക്രെയ്ഗ് നായകനാകുന്ന മൂന്നാമത്തെ ജെയിംബോണ്ട് ചിത്രമാണിത്. നേരത്തെ ഇദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളും കോടികളാണ് ബോക്‌സ് ഓഫീസില്‍ നിന്നും കലക്ടുചെയ്തത്.

പുതിയ സിനിമയില്‍ സോണിയുടെ ഏതു സീരീസിലുള്ള ഫോണ്‍ ആണ് ഉപയോഗിക്കുക എന്ന കാര്യം വ്യക്തമല്ല. ഇസഡ്4 ഫോണ്‍ ആയിരിക്കും താരം കൈയ്യിലെടുക്കുന്നതെന്ന് അഭ്യൂഹമുണ്ട്. ഫോണിന്റെ ഡിസൈന്‍ തീരുമാനിക്കുന്നതിലും സിനിമയുടെനിര്‍മ്മാതാവ് ബാര്‍ബറ, സംവിധായകന്‍ സാം മെന്‍ഡസ്, ദാനിയേല്‍ ക്രെയ്ഗ് എന്നിവര്‍ക്ക് പങ്കുണ്ട്. സിനിമ ഹിറ്റാവുകയാണെങ്കില്‍ മുടക്കിയ കോടികളുടെ ഇരട്ടി വരുമാനമുണ്ടാക്കാമെന്നാണ് സോണിയുടെ കണക്കുകൂട്ടല്‍.

English summary
Daniel Craig offered $5 million to use Sony smartphone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X