Get Updates
Get notified of breaking news, exclusive insights, and must-see stories!

വേശ്യയാണെന്ന് കരുതി പിടികൂടി, നടിയാണെന്നറിഞ്ഞ് വിട്ടയച്ചു

ലോസ് ആഞ്ചല്‍സ്: വേശ്യയെന്ന് തെറ്റിദ്ധരിച്ച് ലോസ് ആഞ്ചല്‍സ് പൊലീസ് അറസ്റ്റ് ചെയ്തത് ചലച്ചിത്ര നടിയെ. ആഫ്രിയ്ക്കന്‍ അമേരിയ്ക്കന്‍ നായിക ഡാനിയേല വാട്ട്‌സിനും ഭര്‍ത്താവിനുമാണ് ഈ ദുര്‍വിധിയുണ്ടായത്. അമേരിയ്ക്കന്‍ പൊലീസിന്റെ കറുത്ത വര്‍ഗക്കാരോടുള്ള മനോഭാവമാണ് സംഭവത്തോടെ വെളിവാകുന്നതെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.

ബ്രിയാന്‍ ജയിംസ് ലൂക്കാസ് എന്ന വെള്ളക്കാരനായ ഭര്‍ത്താവിനൊപ്പം നില്‍ക്കവെയാണ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. താനും ഭര്‍ത്താവും പൊതു നിരത്തില്‍ അടുത്തിടപഴകിയെന്നാരോപിച്ചായിരുന്നു രണ്ട് പൊലീസുകാര്‍ തന്നെ ചോദ്യം ചെയ്തതെന്ന് ഡാനിയേല.

Daniele Watts

തന്റെ വസ്ത്രധാരണത്തിലോ പെരുമാറ്റത്തിലോ മാന്യതയ്ക്ക് നിരക്കാത്തതായി ഒന്നും തന്നെയില്ലായിരുന്നെന്നും നടി. താന്‍ വേശ്യയല്ലെന്നും ഒപ്പമുള്ളത് ഭര്‍ത്താവാണെന്നും ഏറെനേരം കരഞ്ഞു പറഞ്ഞ ശേഷമാണ് നടിയെ പൊലീസ് വിട്ടയച്ചത്. പൊലീസിനോട് കരഞ്ഞപേക്ഷിയ്ക്കുന്ന ദൃശ്യങ്ങളും നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ പിതാവും ഭര്‍ത്താവും ഇവരുടെ സഹായത്തിനെത്തിയെങ്കിലും പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു.

നടിയുടെ കൈയ്യിലും മുറിവേറ്റിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരനായ ഭര്‍ത്താവിനൊപ്പം നടന്നതിനാണ് തന്നെ പൊലീസ് ഇത്തരത്തില്‍ അപമാനിച്ചതായി സംശയിക്കുന്നതെന്നും നടിയുടെ പോസ്റ്റില്‍ പറയുന്നു. നടിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+