കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രജനനം തടയാന്‍ ജിറാഫിനെ വെട്ടിനുറുക്കി

  • By Meera Balan
Google Oneindia Malayalam News

കോപന്‍ഹേഗന്‍: പ്രജനനം തടയുന്നതിനായി കോപന്‍ഹേഗന്‍ മൃഗശാലയില്‍ രണ്ട് വയസുള്ള ജിറാഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സിംഹങ്ങള്‍ക്ക് നല്‍കി. മൃഗശാല അധികൃതരാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നില്‍. മാരിയസ് എന്ന ആണ്‍ ജിറാഫിനെയാണ് കൊന്നത്. വെടിവച്ച് കൊന്നശേഷം കഷ്ണങ്ങളായി വെട്ടിനുറുക്കി സിംഹങ്ങള്‍ക്ക് നല്‍കുകയായിരുന്നു

കുട്ടികള്‍ ഉള്‍പ്പെടയുള്ള സന്ദര്‍ശകര്‍ നോക്കി നില്‍ക്കെയാണ് അധികൃതര്‍ ജിറാഫിനെ കൊന്നത്. ഒരേ ജീനുകളുള്ള ജിറാഫുകള്‍ തമ്മിലുള്ള പ്രജനനം തടയുന്നതിന് വേണ്ടിയാണ് കൊന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സൂസ് ആന്റ് അക്വേറിയ എന്ന സംഘടന നടത്തിയ പരിപാടിയില്‍ വച്ചാണ് മാരിയസിന്റെ ജീനുകള്‍ മൃഗശാലയിലെ മറ്റു ജിറാഫുകളുടെ ജീനുകള്‍ക്ക് സമാനമാണെന്ന് കണ്ടത്. സമാന ജീനുകളുള്ള മൃഗങ്ങള്‍ ഇണചേരുന്നത് അപകടമാണെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.

Giraffe

ഡെന്മാര്‍ക്കില്‍ നടന്ന ഈ കൊടും ക്രൂരയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുകയാണ്. വെടിവച്ച ശേഷം വെട്ടി നുറുക്കി. കുട്ടികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഇത്. ജിറാഫിന്റെ അനാട്ടമി വിശദമായി കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിനാണ് മൃതദേഹം കഷ്ണങ്ങളായി വെട്ടിനുറുക്കിയതെന്ന് അധികൃതര്‍. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ മൃഗശാല അധികൃതര്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.

ഓണ്‍ലൈനിലൂടെയും അല്ലാതെയും ഒട്ടേറെപ്പേര്‍ മാരിയസിനെ കൊല്ലുന്നതിനെതിരെ പരാതി നല്‍കി. എന്നാല്‍ ഇതൊന്നും പരിഗണിയാക്കാതെയായിരുന്ന കൊലപാതകം. മറ്റ് മൃഗശാലകള്‍ മാരിയസിനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു.

English summary
Saying it needed to prevent inbreeding, the Copenhagen Zoo killed a 2-year-old giraffe and fed its remains to lions as visitors watched.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X