കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്കില്‍ അധിനിവേശത്തിനെതിരേ കവിത പോസ്റ്റ് ചെയ്ത ഫലസ്തീന്‍ കവയത്രിക്ക് ജയില്‍

  • By Desk
Google Oneindia Malayalam News

തെല്‍അവീവ്: ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ചെറുത്തുനില്‍പ്പിന് ആഹ്വാനം ചെയ്യുന്ന കവിത സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫലസ്തീന്‍ കവയത്രിക്ക് അഞ്ചുമാസം തടവ്. നസ്‌റേത്ത് ജില്ലാ കോടതിയാണ് 36കാരിയായ ദരീന്‍ തത്തൂറിനെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. മൂന്നു വര്‍ഷത്തെ വീട്ടുതടങ്കലിന് ശേഷമാണ് ഇസ്രായേല്‍ പൗര കൂടിയായ കവയത്രിക്കെതിരായ കോടതി വിധി.

2015 ഒക്ടോബറിലായിരുന്നു ദരീന്‍ ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തന്റെ കവിത പോസ്റ്റ് ചെയ്തത്. ഇസ്രായേലി സൈനികരുമായുള്ള ഫലസ്തീനികളുടെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം ശബ്ദത്തില്‍ കവയത്രി തന്നെ റെക്കോര്‍ഡ് ചെയ്തതായിരുന്നു കവിത. 'എന്‍ ജനതേ, അവരെ ചെറുക്കുക' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കവിത ഭീകരവാദത്തിനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കവിയെ ശിക്ഷിച്ചിരിക്കുന്നത്. കവിത പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ വീട്ടിലെത്തിയ ഇസ്രായേലിസ് അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. അവരെ പുറത്തുപോവാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ പോലിസ് അനുവദിച്ചിരുന്നില്ല.

Dareen Tatour

കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കാനിരിക്കുകയാണ് ദരീന്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് കവിതയെഴുതുന്നത് ജയിലിലടയ്ക്കാന്‍ മാത്രം വലിയ കുറ്റമൊന്നുമല്ലെന്ന് അവര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യം സ്വന്തം പൗരന്‍മാരോട് ഈ രീതിയില്‍ ശത്രുതാപരമായി പെരുമാറുന്നത് ഖേദകരമാണ്. തന്റെ കവിത അക്രമത്തിനുള്ള ആഹ്വാനമല്ലെന്നും അഹിംസാ മാര്‍ഗത്തിലൂടെയുള്ള ചെറുത്തുനില്‍പ്പിനെയാണ് താന്‍ പിന്തുണച്ചതെന്നും അവര്‍ പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരാണ് കോടതി വിധിയെന്നും അവര്‍ കുറ്റപ്പെടുത്തി.

ഇസ്രായേല്‍ ഭരണകൂടത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നതാണ് കോടതി വിധി. ഇസ്രായേലില്‍ അറബികള്‍ മാത്രമേ ജയിലിലേക്ക് പോകുന്നുള്ളൂ എന്നും തങ്ങള്‍ ജനാധിപത്യ രാഷ്ട്രമാണെന്ന വാദം പൊള്ളയാണെന്നും ഹാരെറ്റ്‌സ് ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദരീന്‍ പറഞ്ഞു. ഇസ്രായേല്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന അറബ്-ഫലസ്തീന്‍ വിഭാഗത്തില്‍ പെട്ടയാളാണ് കവയത്രി.

English summary
Dareen Tatour sentenced to five months in prison over poem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X