കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി ഇനി അധികനാളില്ലേ? ചൊവ്വയെ ഭൂമിയാക്കി മാറ്റാനൊരുങ്ങി ശാസ്ത്രലോകം, കാണൂ

Google Oneindia Malayalam News

റിച്ച്മണ്ട്: ചൊവ്വാഗ്രഹത്തെ ഭൂമിയെപ്പോലെയാക്കി മാറ്റാനൊരുങ്ങി ശാസ്ത്രലോകം. ഭൂമിയുടെ രണ്ടാം പതിപ്പാക്കി ചൊവ്വയെ പുനസൃഷ്ടിയ്ക്കുകയാണ് ശാസ്ത്ര ലോകത്തിന്റെ ലക്ഷ്യം. യുഎസിന്റെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡാര്‍പ) ഒരുങ്ങുന്നു. ഭൂമിയുടെ അന്തരീക്ഷം ഒരുക്കുന്നതിന് ആവശ്യമായ അണുജീവികളെ ചൊവ്വയുടെ അന്തരീക്ഷത്തിലേയ്ക്ക് കടത്തിവിട്ടാണ് ഇത് സാധ്യമാക്കുന്നത്.

തിങ്കളാഴ്ച വിര്‍ജീനിയയില്‍ നടന്ന ബയോടെക് കോണ്‍ഫെറന്‍സിലാണ് ഈ വിവരം ഡാര്‍പയുടെ ബയോളജിക്കല്‍ ടെക്‌നോളജീസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അലിസിയ ജാക്‌സണ്‍ അറിയിച്ചത്. കൂടുതല്‍...

ഭൂമി

ഭൂമി

ജീവന്റെ നിലനില്‍പ്പുള്ള മറ്റൊരു ഗ്രഹം കണ്ടെത്താന്‍ ശാസ്ത്രലോകം ഏറെ നാളായി തിരച്ചില്‍ തുടങ്ങിയിട്ട്. എന്നാല്‍ ഭൂമിയെ പുനസൃഷ്ടിയ്ക്കാനുള്ള വഴി തേടുകയാണിവര്‍

ചൊവ്വയെ

ചൊവ്വയെ

ചൊവ്വാ ഗ്രഹത്തെ ഭൂമിയുടെ രണ്ടാം പതിപ്പാക്കി പുനസൃഷ്ടിയ്ക്കാനാണ് ശാസ്ത്രലോകം തയ്യാറെടുക്കുന്നത്. യുഎസിന്റെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡാര്‍പ) യാണ് ഇത്തരമൊരു ദൗത്യവുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്.

ഇങ്ങനെ

ഇങ്ങനെ

ഭൂമിയുടെ അന്തരീക്ഷം ചൊവ്വയില്‍ ഒരുക്കുന്നതിന് അണുജീവികളെ ചൊവ്വയുടെ അന്തരീക്ഷത്തിലേയ്ക്ക് കടത്തി വിട്ടാണ് മറ്റൊരു ഭൂമി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നത്.

ഭൂമിയിലും

ഭൂമിയിലും

ഭൂമിയിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളെ ഇത്തരത്തില്‍ മാറ്റാമെന്നും ശാസ്ത്രലോകം വാദിയ്ക്കുന്നു. ഇതിന് വേണ്ടിയുള്ള ടൂള്‍ കിറ്റ് കൈവശമുണ്ടെന്നും അലിസിയ ജാക്‌സണ്‍ പറയുന്നു.

ജനിതകമാറ്റം

ജനിതകമാറ്റം

ഭൂമിയിലെ എല്ലാ വിഭാഗത്തിലുമുള്ള ജനിതകമാറ്റം വരുത്തിയ അണുജീവികളാണ് ടൂള്‍കിറ്റിലുള്ളത്.

ദൗത്യം

ദൗത്യം

ചൊവ്വാഗ്രഹത്തിന്റെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീതെയ്ന്‍ തുടങ്ങിയവയും നൈട്രജനും ഓക്‌സിജനും ഉണ്ടാക്കുകയുമാണ് തിരഞ്ഞെടുക്കുന്ന അണുജീവികളുടെ ദൗത്യം. എന്നാല്‍ അടുത്തൊന്നും ഈ സാങ്കേതിക വിദ്യ പ്രാബല്യത്തില്‍ വരില്ല.

English summary
Darpa is working on designer organisms to terraform the red planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X