കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസെ മെയ് ഇന്ന് അധികാരമേല്‍ക്കും

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസ മെയ് ബുധനാഴ്ച്ച അധികാരമേല്‍ക്കും. ബ്രിട്ടനിലെ ഉരുക്കുവനിതയെന്നറിയപ്പെട്ട മാര്‍ഗരറ്റ് താച്ചറിനു ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് തെരേസമെയ്. ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് 59 കാരിയായ തെരേസ മെയ് അധികാരമേല്‍ക്കുന്നത്.

2010 മുതല്‍ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി തുടരുന്ന തെരേസ മെയ്ക്ക് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചുള്ള പരിചയവുമുണ്ട്. 60 വര്‍ഷത്തിനുളളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ആഭ്യന്തര സെക്രട്ടറിയായി തുടര്‍ന്ന വ്യക്തിയെന്ന പദവിയും തെരേസ മെയ്ക്ക് അവകാശപ്പെട്ടതാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ത്ഥി ആന്‍ഡ്രിയ ലീഡ്‌സം അപ്രതീക്ഷിതമായി പിന്മാറിയതാണ് തെരേസ മെയ്ക്ക് സ്ഥാനമുറപ്പിക്കാനായത്.

കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം 1969 ല്‍ ; ഇതു വരെ എത്ര പേര്‍....

theresa-may1-12-

പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണ തെരേസയ്ക്കായതിനാലാണ് താന്‍ പിന്മാറുന്നതെന്നാണ് അവര്‍ അറിയിച്ചത്. തെരേസ മെയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണുള്ളത് കാത്തിരിക്കുന്നത്. ബ്രെകിസിറ്റ് രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ പാളിച്ചവരാതെ നോക്കുക എന്നതാണ് തേരേസയുടെ മുന്നിലുളള ഏറ്റവും വലിയ വെല്ലുവിളി. ആറു വര്‍ഷമായി ആഭ്യന്തര സെക്രട്ടറിയായി തുടരുന്ന തെരേസ, 1997 ല്‍ മെയ്ഡന്‍ഹെഡ് മണ്ഡലം രൂപീകരിച്ചതു മുതല്‍ അവിടെ നിന്നുളള എം പിയാണ്.

യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തെ തുടര്‍ന്നായിരുന്നു ഡേവിഡ് കാമറൂണിന്റെ രാജി. രാജ്യം ഇനിയും മികച്ച ഉയരങ്ങളിലെത്തുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് സ്ഥാനമൊഴിയുന്ന ഡേവിഡ് കാമറൂണ്‍ പറഞ്ഞു. ബുധനാഴ്ച്ചയാണ് കാമറൂണ്‍ മന്ത്രിസഭയുടെ അവസാനത്തെ യോഗം.

English summary
David Cameron will leave Downing Street for the final time as PM later, with Theresa May waiting to replace him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X