കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റെന്ന് വിളിക്കരുത്; ബിബിസിക്കെതിരെ കാമറോണ്‍

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ടുണീഷ്യയില്‍ 30 ബ്രീട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെ 34പേരെ ഐസിസ് ഭീകരന്മാര്‍ കൊന്നൊടുക്കിയതിന്റെ പിന്നാലെ ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് മാധ്യമങ്ങളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കുന്നത് അവര്‍ക്ക് ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വിശ്വാസ്യത നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുന്‍നിര മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്തായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ബിബിസിയുടെ പേരെടുത്ത് പരാമര്‍ശിച്ചും അദ്ദേഹം ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിളി ഒഴിവാക്കണമെന്ന് പറഞ്ഞു. ഇവരുടെ ചുരുക്കപ്പേരായ ഐസിസ് പോലുള്ളവ വിളിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

david-cameron1

ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരതയുടെ പര്യായമായി മാറിയിട്ടും ബ്രിട്ടനില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ സംഘടനയില്‍ ചേരാനായി പോകുന്നത് ഇസ്ലാമിക് സ്‌റ്റേറ്റെന്ന വിശേഷണം കൊണ്ടുകൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്നത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകുമെന്നും കാമറോണ്‍ വ്യക്തമാക്കി.

ഐസിസിനെ ഇല്ലാതാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്രൂരന്മാരായ അവരെ ഇല്ലാതാക്കുന്നതിനാണ് തന്റെ തലമുറയുടെ പോരാട്ടം. ഏതുവിധേനയും അത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
David Cameron tells BBC to stop using 'Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X