ബെക്കാമും, ഭാര്യ വിക്ടോറിയയും 2015ല്‍ നേടിയ വരുമാനം കേട്ടാല്‍ ഞെട്ടും
ലണ്ടന്‍: ഫുട്ബോളില്‍ തന്നേക്കാള്‍ കേമന്മാരുണ്ടെങ്കിലും പരസ്യവരുമാനത്തിലൂടെയും ബിസിനസിലൂടെയും ഡേവിഡ് ബെക്കാം വര്‍ഷാവര്‍ഷം നേടുന്നത് കോടികളാണ്. ഫുട്ബോള്‍ കളിക്കളം വിട്ടാല്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്ന ഫുട്ബോളര്മാരില് നിന്നും തീര്‍ത്തും വ്യത്യസ്ഥനാണ് ബെക്കാം. ഗായികയും മോഡലുമായ ഭാര്യ വിക്ടോറിയ ബെക്കാമും വരുമാനത്തില്‍ പിറകിലല്ല.
2015ല്‍ മാത്രം ബെക്കാം ദമ്പതികള്‍ നേടിയത് 65 മില്യണ്‍ പൗണ്ടാണ്. അതായത്, 591 കോടി രൂപയോളം. 17 മില്യണ്‍ പൗണ്ട് വരുമാനം ഡേവിഡ് ബെക്കാം ഫൂട്വര്‍ക്ക് എന്ന കമ്പനിയിലൂടെയാണ്. ഫുട്ബോള്‍ ബൂട്ടുകള്‍ ഉള്‍പ്പെടെ പാദരക്ഷകളും സ്പോര്‍ട്സ് വസ്ത്രങ്ങളുമെല്ലാം ബെക്കാം തന്റെ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നുണ്ട്.

ഫാഷന്‍ ഡിസൈനര്‍ കൂടിയായ വിക്ടോറിയയുടെ വിക്ടോറിയ ഫാഷന്‍ ബ്രാന്‍ഡ് വഴിയാണ് ഏറ്റവും കൂടുതല്‍ വരുമാനം. 34.1 മില്യണ്‍ പൗണ്ടാണ് ഈവഴി ഇവര്‍ നേടിയത്. മോഡലിങ്ങിലൂടെയും മറ്റും വേറെയും സെലിബ്രിറ്റി ദമ്പതികള്‍ വരുമാനമുണ്ടാക്കി. നിലവില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരനുപോലും ലഭിക്കാത്തത്രയും തുകയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരമിച്ച ബെക്കാമിന് മോഡലിങ്ങിലൂടെ ലഭിക്കുന്നത്.
ബെക്കാമിന്റെ ജനപ്രിയത തന്നെയാണ് ബ്രാന്‍ഡുകള്‍ പിറകെ കൂടാന്‍ കാരണം. കോടികള്‍ വര്‍ഷാവര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ടെങ്കിലും അതില്‍ വലിയൊരു പങ്ക് ചാരിറ്റിക്കുവേണ്ടി ചെലവഴിക്കാനും ബെക്കാം മടികാണിക്കാറില്ല. പാവങ്ങളെയും തെരുവില്‍ ജീവിക്കുന്നവരെയുമൊക്കെ സംരക്ഷിക്കാന്‍ ബെക്കാം നേരിട്ട് മുന്നിട്ടിറങ്ങുന്നത് പതിവ് കാഴ്ചയാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications