കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാ ഷക്കീലിന്റെ അവസാനകാല ചിത്രങ്ങള്‍ പുറത്ത്: ഷക്കീലിന്റെ മരണം ദാവൂദിനെ തളര്‍ത്തി

Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനുമായിരുന്ന ഛോട്ടാ ഷക്കീലിന്‍റെ അവസാന കാലത്തെ ചിത്രങ്ങള്‍ പുറത്ത്. റഷ്യയിലെ ഒരു ഹോട്ടലില്‍ വച്ച് ഛോട്ടാ ഷക്കീല്‍ കൊല്ലപ്പെട്ടുവെന്ന വിവരം മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനാണ് പുറത്തുവിട്ടത്. ഛോട്ടാ ഷക്കീല്‍ മരിച്ചതോടെ ഭാര്യ അയേഷ കറാച്ചിയില്‍ നിന്ന് ലാഹോര്‍ കന്റോണ്‍മെന്റിലേയ്ക്ക് താമസം മാറുകയായിരുന്നു.

<strong>മോദി മൗനം വെടിയണം: ദളിതുകള്‍ക്കെതിരായ അതിക്രമത്തില്‍ ആഞ്ഞടിച്ച് മോദി, കേന്ദ്ര സര്‍ക്കാര്‍ മേവാനിയെ ലക്ഷ്യം വയ്ക്കുന്നു!! </strong>മോദി മൗനം വെടിയണം: ദളിതുകള്‍ക്കെതിരായ അതിക്രമത്തില്‍ ആഞ്ഞടിച്ച് മോദി, കേന്ദ്ര സര്‍ക്കാര്‍ മേവാനിയെ ലക്ഷ്യം വയ്ക്കുന്നു!!

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ വിട്ട് പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന് കന്ന തിരിച്ചടിയായിരുന്നു വിശ്വസ്തനായിരുന്ന ഛോട്ടാ ഷക്കീലിന്റെ മരണം. ഷക്കീലിന്റെ മരണത്തോടെ ദാവൂദ് പാകിസ്താനില്‍ നിന്ന് പുറത്തുകടക്കാനും ഇന്ത്യയിലേയ്ക്ക് മടങ്ങാനും ആലോചിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാകിസ്താനില്‍ നിന്ന് സെന്‍ട്രല്‍ അമേരിക്കയിലെ കോസ്റ്റാറിക്കയിലേയ്ക്കോ ഡൊമനിക്കല്‍ റിപ്പബ്ലിക്കിലേക്കോ ചാര്‍ട്ടേഡ് വിമാനത്തില്‍ പോകാന്‍ ദാവൂദ് നീക്കങ്ങള്‍ നടത്തുണ്ടെന്നുമാണ് ദാവൂദിനോട് അടുത്ത വൃത്തങ്ങള്‍
സൂചിപ്പിക്കുന്നത്.

 കുടുംബം കറാച്ചി വിട്ടു

കുടുംബം കറാച്ചി വിട്ടു


ഛോട്ടാ ഷക്കീലിന്‍റെ മരണത്തോടെ ഭാര്യ ആയിഷ കറാച്ചിയില്‍ നിന്ന് ലാഹോര്‍ കന്റോണ്‍മെന്റിലേയ്ക്ക് താമസം മാറുകയായിരുന്നു. ദുരുഹ സാഹചര്യത്തിലാണ് ഛോട്ടാ ഷക്കീല്‍ മരിച്ചത്. മയക്കുമരുന്ന് ക്രമാതീതമായി അകത്തുചെന്നാണ് മരിച്ചതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നില്‍ പാക് രഹസ്യാന്വേഷണ സംഘടന ഐഎസ്ഐ ആണെന്ന ചില റിപ്പോര്‍ട്ടുകളുമുണ്ട്.

 ഷക്കീലിന്റെ മരണത്തില്‍

ഷക്കീലിന്റെ മരണത്തില്‍

എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഛോട്ടാ ഷക്കീല്‍ മരിച്ചതെന്നാണ് ചോട്ടാ ഷക്കീലിന്റെ മുന്‍ സഹായി സലിം ഫ്രൂട്ടും ബിലാലും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഷക്കീലിന്റെ ഭാര്യ അയേഷ ലാഹോറിലുണ്ടോ ​എന്ന ചോദ്യത്തിന് തനിക്ക് എല്ലാമറിയാമെന്നും സലിം ഓഡിയോ ക്ലിപ്പില്‍ സമ്മതിക്കുന്നുണ്ട്.

 ഛോട്ടാ ഷക്കീലിന്റെ മരണം

ഛോട്ടാ ഷക്കീലിന്റെ മരണം

ഛോട്ടാ ഷക്കീലിന്റെ മരണം സംബന്ധിച്ച് മുംബൈ പോലീസിനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ ലഭിച്ചിരുന്നില്ല. അഭ്യൂഹങ്ങളില്‍ പ്രതികരിക്കാന്‍ കുടുംബാംഗങ്ങളും തയ്യാറായിരുന്നില്ല. സ്ഥാപിത താല്‍പ്പര്യങ്ങളുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഡികമ്പനി അംഗങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. ഛോട്ടാ ഷക്കീല്‍ മരിച്ചതായി ഒരു വിവരവും ലഭിചിട്ടില്ലെന്ന് ദാവൂദിന്‍റെ അടുത്ത സഹായി ഫൗസാന്‍ ഭക്തിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒരുപാട് കാലം രഹസ്യമാക്കി വയ്ക്കാന്‍ കഴിയില്ലെന്നും ഭക്തി ചൂണ്ടിക്കാണിച്ചിരുന്നു.

എല്ലാം നിയന്ത്രിച്ചിരുന്നത് ഐസ്എസ്ഐ

എല്ലാം നിയന്ത്രിച്ചിരുന്നത് ഐസ്എസ്ഐ


പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ദാവൂദ് ഏജന്‍സിയില്‍ നിന്ന് നിരന്തരം ഉപദേശങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ഛോട്ടാ ഷക്കീലിന്റെ മരണം ദാവൂദിനെ ആശങ്കാകുലനാക്കിയിട്ടുണ്ടെന്നും ദാവൂദിന്റെ സഹോദരന്‍ അനീസുമായി ഷക്കീലിനുണ്ടായിരുന്ന പ്രശ്നങ്ങളാണ് ഇതില്‍ പ്രധാനമെന്നും ഇക്കാര്യം ഷക്കീലിന്റെ മുന്‍ സഹായി ബിലാല്‍ സലിം ഫ്രൂട്ടുമായി നടത്തിയ സംഭാഷണത്തിന്‍റെ ക്ലിപ്പ് ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐ അറിയാതെയാണ് ഈ നീക്കങ്ങളെന്നും ഈ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

കണ്ടെത്തല്‍ എളുപ്പമല്ല

കണ്ടെത്തല്‍ എളുപ്പമല്ല


ഒരിക്കലും ഫോണോ സാറ്റലൈറ്റ് ഫോണോ ഉപയോഗിക്കാത്ത ദാവൂദിന്റെ പ്രവര്‍ത്തനങ്ങളോ നീക്കങ്ങളോ തിരിച്ചറിയുന്നത് എളുപ്പമാവില്ല. ഷക്കീല്‍ കൈവശം വച്ചിരുന്ന ഫോണില്‍ മാത്രമാണ് ദാവൂദ് സംസാരിച്ചിരുന്നത്. രഹസ്യാന്വേഷണ എജന്‍സികള്‍ക്ക് പോലും ട്രാക്ക് ചെയ്യാനോ വിവരങ്ങള്‍ ചോര്‍ത്താനോ സാധിക്കാത്ത തുറായ സാറ്റലൈറ്റ് ഫോണാണ് ദാവൂദ് ഉപയോഗിച്ചിരുന്നത്. ഛോട്ടാ ഷക്കീല്‍ ജീവിച്ചിരിക്കെ പാകിസ്താനിലെ 6/എ ക്ജൗഭം തന്‍സീം, ഫേസ് 5, ഡിഫന്‍സ് ഹൗസിംഗ് ഏരിയ, കറാച്ചി എന്ന വിലാസത്തിലുള്ള വീട്ടില്‍ വച്ചോ ഇസ്ലാമാബാദിലെ വീട്ടില്‍ വച്ചോ ആണ് കൂടിക്കാഴ്ച നടത്തിയിരുന്നതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

 ആരോഗ്യനില മോശം

ആരോഗ്യനില മോശം

കഴിഞ്ഞ മാര്‍ച്ചില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന ദാവൂദ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഇതിന് പുറമേ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ക്സനാക്സ് എന്ന ഗുളിക കഴിച്ചുവന്നിരുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷനും പ്രമേഹവും മൂലം ദാവൂദ് ക്ലേശം അനുഭവിച്ച് വരികയുമാണ്.

 ഡി കമ്പനി സിഇഒയില്‍ നിന്ന് പുറത്തേയ്ക്ക്

ഡി കമ്പനി സിഇഒയില്‍ നിന്ന് പുറത്തേയ്ക്ക്


അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ സിഇഒയാണ് ഛോട്ടാ ഷക്കീല്‍. നേരത്തെ ഛോട്ടാ ഷക്കീലും ദാവൂദും തമ്മില്‍ തെറ്റിപ്പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഘത്തിനുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ തുടര്‍ന്ന് ഡി കമ്പനിയില്‍ പൊട്ടിത്തെറി സംഭവിച്ചുവെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനില്‍ ദാവൂദിനൊപ്പം കഴിഞ്ഞിരുന്ന ഷക്കീല്‍ ഇവിടം വിട്ടതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

സഹോദരനുമായി പിണക്കം

സഹോദരനുമായി പിണക്കം


1980കളില്‍ ഇന്ത്യ വിട്ട ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമും ദുബായിലേയ്ക്കാണ് ആദ്യം പോയത്. പാകിസ്താനിലെ കറാച്ചിയിലെത്തി ദാവൂദ് ബിസിനസ് സാമ്രാജ്യം നിര്‍മിക്കുകയും ചെയ്തിരുന്നു. ഇന്ത്യ വിട്ടതിന് ശേഷം ദാവൂദിന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്നത് ഛോട്ടാ ഷക്കീല്‍ ആയിരുന്നു. ഷക്കീലിനെ മറികടന്ന് ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ദാവൂദിന്റെ സഹോദരന്‍ നടത്തിയ നീക്കളാണ് ദാവൂദിനും ഛോട്ടാ ഷക്കീലിനുമിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.

 കുടുംബം കറാച്ചി വിട്ടു

കുടുംബം കറാച്ചി വിട്ടു

ഛോട്ടാ ഷക്കീലിന്‍റെ മരണത്തോടെ ഭാര്യ ആയിഷ കറാച്ചിയില്‍ നിന്ന് ലാഹോര്‍ കന്റോണ്‍മെന്റിലേയ്ക്ക് താമസം മാറുകയായിരുന്നു. ദുരുഹ സാഹചര്യത്തിലാണ് ഛോട്ടാ ഷക്കീല്‍ മരിച്ചത്. മയക്കുമരുന്ന് ക്രമാതീതമായി അകത്തുചെന്നാണ് മരിച്ചതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നില്‍ പാക് രഹസ്യാന്വേഷണ സംഘടന ഐഎസ്ഐ ആണെന്ന ചില റിപ്പോര്‍ട്ടുകളുമുണ്ട്.

English summary
Davood's aid Chhotta Shakkeel's last images out. After Shakkeel's death Dawood suggests that he is considering fleeing to Central America-Costa Rica or The Dominical Republic in a chartered plane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X