കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊറോണ ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു

Google Oneindia Malayalam News

ഇസ്ലാമാബാദ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദാവൂദ് ഇബ്രാഹിമും ഭാര്യയും കറാച്ചിയിലെ പാക് സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ . എന്നാല്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കറാച്ചിയിലെ ഒരു സൈനിക ആശുപത്രിയില്‍വച്ച് ദാവൂദ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

ദാവൂദ് മരിച്ചോ?

ദാവൂദ് മരിച്ചോ?

ദാവൂദ് മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതാദ്യമായല്ല ദാവൂദ് മരിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഭാര്യയ്ക്കും ദാവൂദിനും കൊവിഡ് ബാധിച്ചെന്ന് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദാവൂദിന്റെ സുരക്ഷ ഗാര്‍ഡുകളും പരിചാരകരും ക്വാറന്റീനില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വ്യാജമെന്ന് സഹോദരന്‍

വ്യാജമെന്ന് സഹോദരന്‍

ദാവൂദിന് കൊവിഡ് ബാധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സഹോദരന്‍ അനീസ് ഇബ്രാഹിം പറയുന്നു . കൊവിഡ് 19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തന്റെ സഹദോരന്‍ ദാവൂദ് ഇബ്രാഹിമിനോ തങ്ങളുടെ കുടുംബത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ രോഗം ബാധിച്ചിട്ടില്ലെന്നാണ് അനീസ് ഇബ്രാഹിം പറയുന്നത്. ദാവൂദ് വീട്ടില്‍ തന്നെയാണ് ഉള്ളത് എന്നും അനീസ് സ്ഥിരീകരിച്ചു.

ഡി കമ്പനി നിയന്ത്രിക്കുന്നത്

ഡി കമ്പനി നിയന്ത്രിക്കുന്നത്

അനീസ് ഇബ്രാഹിം ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനാണ് അനീസ് ഇബ്രാഹിം. ഡി കമ്പനിയുടെ അധോലോക ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് അനീസ് ഇബ്രാഹിം ആണ്. വാര്‍ത്ത ഏജന്‍സിയായ ഐയാന്‍സിനോടാണ് അനീസ് ഇബ്രാഹിം ഫോണിലൂടെ സംസാരിച്ചത്. എവിടെ നിന്നായിരുന്നു അനീസ് വിളിച്ചത് എന്നത് വ്യക്തമല്ല.

തള്ളി പാകിസ്ഥാന്‍

തള്ളി പാകിസ്ഥാന്‍

ദാവൂദിന് കൊറോണ വൈറസ് ബാധിച്ച വിവരം പാകിസ്താന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് ദാവൂദിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിക്കുകയും ചികിത്സയില്‍ കഴിഞ്ഞ് വരികയുമാണ്. 2003 ഇന്ത്യയും യുഎസും ആഗോള ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് ദാവൂദ്. 1993 ലെ മുംബൈ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ദാവൂദിന്റെ തലയ്ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍ വിലയിട്ടിട്ടുണ്ട്.

Recommended Video

cmsvideo
Fact Check : Did Dawood Ibrahim lost his life because of Covid 19? | Oneindia Malayalam
ഇന്റര്‍പോള്‍ നോട്ടീസ്

ഇന്റര്‍പോള്‍ നോട്ടീസ്

മുംബൈയിലെ കസ്‌കറില്‍ ജനിച്ച ദാവൂസ് പാകിസ്താനിലെ കറാച്ചിയിലാണ് കഴിഞ്ഞുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1993ലെ മുംബൈ സ്‌ഫോടനക്കേസിന്റെ സൂത്രധാരനായ പ്രതിയായ ദാവൂദിനെതിരെ പലതവണ ഇന്റര്‍പോള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ദാവുദിനും മെഹ്ജബിനും മൂന്ന് പെണ്ണും ഒരാണും ഉള്‍പ്പെടെ നാല് മക്കളാണുള്ളത്.

English summary
Dawood Ibrahim Died Due To Coronavirus, Rumours Spreading In Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X