അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ ഉണ്ടെന്ന് വിദേശകാര്യമന്ത്രാലയം. ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് അറിയാം. പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നവരുടെ പേര് വിവരങ്ങള്‍ ഒരിക്കല്‍ കൂടി ഇന്ത്യ അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാല്‍ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്, രവീഷ് കുമാര്‍ പറഞ്ഞു. തീവ്രവാദിത്തിനെതിരെ നടപടിയെടുക്കുമെന്ന പാകിസ്താന്‍റെ വാദം വെറും ഇരട്ടത്താപ്പാണെന്നും രവീഷ് പറഞ്ഞു.
തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പാകിസ്താന്‍ വാദിക്കും. എന്നാല്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും പാകിസ്താന്‍ കൈക്കൊണ്ടിട്ടില്ലെന്നും രവീഷ് പ്രതികരിച്ചു. ജമാത്ത്-ഉദ്-ദവാ നേതാവ് ഹാഫിസ് സയിദിനെതിരെ കേസെടുത്ത പാക് നടപടിയേയും രവീഷ് പരിഹസിച്ചു. പാകിസ്താന്‍റെ ഇത്തരം നടപടികളില്‍ വിഡ്ഡികളാവരുതെന്നും രവീഷ് പറഞ്ഞു.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റായ ഡി-കമ്പനിയുടെ തലവൻ ദാവൂദ് ഇബ്രാഹിം ആണ് മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരൻ.ബാബറി സംഭവത്തിൽ മുസ്‍ലിങ്ങളെ കൊന്നതിന് പ്രതികാരമായാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി മുംബൈ സ്ഫോടന പരമ്പര നടത്തിയതെന്നാണ് സിബിഐയുടെ നിഗമനം.












Click it and Unblock the Notifications