ദാവൂദ് ഇബ്രാഹിമിന്റെ 'മാരക' രോഗത്തിന്റെ സത്യാവസ്ഥ ഷോട്ടാ ഷക്കീല്‍ പറയുന്നു....
അധോലോക നായകന് ദാവൂദ് ഇബ്രാഹം തന്റെ അവസാന നാളുകളിലാണ് എന്ന് അടുത്തിടെ വാര്‍ത്തകള്‍ പരന്നിരുന്നു. മാരകമായ ഗാന്ഗ്രീന് എന്ന രോഗമാണ് ദാവൂദിന് എന്നും രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വരും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കാലുകള്‍ മുറിച്ചുമാറ്റിയാലും ദാവൂദിന്റെ ജീവന് രക്ഷിക്കാന്‍ പറ്റിയേക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും വാര്‍ത്തകളുണ്ടായി.
എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണ് എന്നാണ് ദാവൂദിന്റെ അടുത്ത അനുയായിയും ഡി കമ്പനിയിലെ പ്രമുഖനുമായ ഛോട്ടാ ഷക്കീല്‍ പറയുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന ഈ വാര്‍ത്തകള്‍ തെറ്റാണ്. ദാവൂദ് പൂര്‍ണ ആരോഗ്യവാനാണ് എന്നും ഷോട്ടാ ഷക്കീല്‍ പറയുന്നു.

എന്നാല്‍ ഛോട്ടാ ഷക്കീല്‍ പറയുന്ന കാര്യം തീര്‍ത്തും വിശ്വാസയോഗ്യമല്ല എന്ന് കരുതുന്നവരുമുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വീടിന് സമീപത്ത് ഡോക്ടര്‍മാരുടെ സംഘത്തെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
1993ലെ മുംബൈ സ്ഫോടന കേസിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലാണ് എന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പാകിസ്താന് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ശരിയായി രക്തം എത്താത്തതിനെത്തുടര്‍ന്ന് കാലുകളില്‍ വ്രണം ഉണ്ടാകുകയും നിര്‍ജീവമാകുകയും ചെയ്തു എന്നാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട്. ദാവൂദിന്റെ നിര്‍ജീവമായ രണ്ട് കാലുകളും മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്കുകയായിരുന്നത്രെ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications