കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഇല്ലെന്ന് പാകിസ്താന്‍... വീണ്ടും യൂടേണ്‍, പട്ടിക പുനപ്രസിദ്ധീകരിച്ചതാണ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ച പാകിസ്താന്‍ അത് വീണ്ടും തിരുത്തി. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎന്നിന്റെ ഉപരോധ പട്ടിക പുന:പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്ന് പാകിസ്താന്‍ പറയുന്നു. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കാറുണ്ട്. ആ പട്ടികയിലുള്ള എല്ലാവരും പാകിസ്താനില്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല. ദാവൂദ് പാകിസ്താന്റെ മണ്ണിലാണ് ഉള്ളതെന്ന പ്രചാരണം തെറ്റാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

1

കഴിഞ്ഞ ദിവസം ദാവൂദിന്റെയും ഹാഫിസ് സയ്യിദ്, മസൂദ് അസ്ഹര്‍ എന്നിവര്‍ അടക്കമുള്ള ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. 89 ഭീകര സംഘങ്ങളും ഇതില്‍ ഉണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം ദാവൂദിന് അഭയം നല്‍കിയിട്ടുണ്ടെന് കാര്യം പാകിസ്താന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചത് വലിയ അമ്പരപ്പോടെയാണ് ഇന്ത്യ അടക്കമുള്ളവര്‍ കണ്ടത്. ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നാണ് ദീര്‍ഘകാലമായി പാകിസ്താന്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഭീകരതയ്‌ക്കെതിരെയുള്ള പാകിസ്താന്‍ പോരാട്ടം വിലയിരുത്തുന്ന ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അടുത്ത പരിശോധന ഉടന്‍ ഉണ്ടാവും. അതുകൊണ്ടാണ് ഈ തീരുമാനമെന്നാണ് കരുതുന്നത്. കരിമ്പട്ടികയിലേക്ക് വീഴാതിരിക്കാനാണ് പാകിസ്താന്റെ ശ്രമം. ഉപരോധങ്ങള്‍ അടക്കം പാകിസ്താനെ കാത്തിരിക്കും. നിലവില്‍ ഗ്രേ ലിസ്റ്റിലാണ് പാകിസ്താന്‍ ഉള്ളത്. ലോകരാജ്യങ്ങള്‍ പാകിസ്താനെതിരെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഈ പട്ടിക കാരണം ഏര്‍പ്പെടുത്തും. 2018 മുതല്‍ ഈ പട്ടികയിലാണ്. ഇതോടെ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ േ്രഗ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ 15 വോട്ടുകളാണ് പാകിസ്താന് അനുകൂലമായി വേണ്ടത്. 37 അംഗങ്ങളാണ് ഇതില്‍ ഉള്ളത്. കരിമ്പട്ടികയിലേക്ക് പാകിസ്താന്‍ പിന്തള്ളപ്പെടില്ലെന്നാണ് സൂചന. നാല് രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. തുര്‍ക്കിയും മലേഷ്യയും ചൈനയും ഹോങ്കോംഗും പാകിസ്താനെ പിന്തുണയ്ക്കും. അതേസമയം മറ്റൊരു ഭീകരനായ മസൂദ് അസര്‍ പാകിസ്താനില്‍ ഉണ്ടെന്ന വാദത്തെയും തള്ളിയിട്ടുണ്ട്. േ്രഗ ലിസ്റ്റില്‍ നിന്ന് പുറത്ത് കടന്നില്ലെങ്കില്‍ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്പ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ല.

English summary
dawood ibrahim not living in karachi says pakistan, denies his presence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X