ദാവൂദ് ഇബ്രാഹിമിനെ പിടികൂടി!!! ഇന്ത്യയല്ല, കൊറോണ... എല്ലാം വ്യാജമെന്ന് സഹോദരന്
കറാച്ചി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. ദാവൂദ് കറാച്ചിയിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകളെ പാകിസ്താന് ഔദ്യോഗികമായി തന്നെ നിഷേധിക്കുകയും ചെയ്തു. ഇപ്പോള്‍ ദാവൂദിന്റെ സഹോദരന് അനീസ് ഇബ്രാഹിം നേരിട്ട് വാര്‍ത്തയെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ദാവൂദും ഭാര്യയും മാത്രമല്ല, അവരുടെ സഹായികളും ബോഡി ഗാര്‍ഡുകളും വരെ രോഗബാധിതരാണ് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.

അനീസ് ഇബ്രാഹിം
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനാണ് അനീസ് ഇബ്രാഹിം. ഡി കമ്പനിയുടെ അധോലോക ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് അനീസ് ഇബ്രാഹിം ആണ്.
വാര്‍ത്ത ഏജന്‍സിയായ ഐയാന്‍സിനോടാണ് അനീസ് ഇബ്രാഹിം ഫോണിലൂടെ സംസാരിച്ചത്. എവിടെ നിന്നായിരുന്നു അനീസ് വിളിച്ചത് എന്നത് വ്യക്തമല്ല.

കൊവിഡ് ബാധിതരല്ല
കൊവിഡ് 19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തന്റെ സഹദോരന് ദാവൂദ് ഇബ്രാഹിമിനോ തങ്ങളുടെ കുടുംബത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ രോഗം ബാധിച്ചിട്ടില്ലെന്നാണ് അനീസ് ഇബ്രാഹിം പറയുന്നത്. ദാവൂദ് വീട്ടില്‍ തന്നെയാണ് ഉള്ളത് എന്നും അനീസ് സ്ഥിരീകരിച്ചു.

ഛോട്ടാ ഷക്കീലും സുരക്ഷിതനെന്ന്
ഡി കമ്പനിയുടെ ഷാര്‍പ്പ് ഷൂട്ടര്‍ ആണ് ഛോട്ടാ ഷക്കീല്‍. കവര്‍ച്ചകളുടേയും വാതുവപ്പിന്റേയും എല്ലാം ചുമതല ഷക്കീലിനാണ്. ദാവൂദിനൊപ്പം കറാച്ചിയില്‍ തന്നെയാണ് ഷക്കീലും കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഷക്കീലും രോബബാധയില്ലെന്ന് അനീസ് ഇബ്രാഹിം വ്യക്തമാക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിനോട് അനീസ് പ്രതികരിച്ചില്ല.

സംശയങ്ങള്‍ ബാക്കി
അനീസ് ഇബ്രാഹിം ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും അത് എത്രത്തോളം ശിയാകാം എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ട്. പാകിസ്താന് ആണ് ദാവൂദ് ഇബ്രാഹിമിന് സഹായം നല്‍കുന്നത് എന്നതിനാല്‍ തന്നെ, ഇത്തരം ഒരു വാര്‍ത്ത അവര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കില്ലെന്ന് ഉറപ്പാണ്. കറാച്ചി ആര്‍മി ആശുപത്രിയില്‍ ദാവൂദും ഭാര്യയും ചികിത്സയില്‍ ആണെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ആഗോള ഭീകരന്
1993 ലെ മുംബൈ സ്ഫോടന പരമ്പര അടക്കം ഒട്ടേറെ കേസുകളില്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ഇന്ത്യയും അമേരിക്കയും ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ദാവൂദിന്റെ ഡി കമ്പനിയുടെ പ്രവര്‍ത്തനം ശക്തമായി തന്നെ നടന്നുകൊണ്ടിരിക്കുന്നും ഉണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications