കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ ഹൃദയാഘാതം... ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ മരിച്ചു?

  • By Kishor
Google Oneindia Malayalam News

കറാച്ചി: അധോലോക നായകനുമായ ദാവൂദ് ഇബ്രാഹം പാകിസ്താനില്‍ വെച്ച് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദാവൂദിന്റെ അന്ത്യം എന്നാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ദാവൂദ് മരണത്തിന് കീഴടങ്ങി എന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ടിലേക്ക്.

കറാച്ചിയിലെ ആശുപത്രിയില്‍

കറാച്ചിയിലെ ആശുപത്രിയില്‍

ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം മരണപ്പെട്ടിരിക്കാം എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ആ ആഴ്ച ആദ്യമാണ് ദാവൂദ് ഇബ്രാഹിമിന് ശക്തമായ ഹൃദയാഘാതം ഉണ്ടായത്.

മരിച്ചിട്ടില്ലെന്ന് ആളുകള്‍

മരിച്ചിട്ടില്ലെന്ന് ആളുകള്‍

ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ലെന്ന് അനുയായിയായ ഛോട്ടാ ഷക്കീല്‍ പ്രതികരിച്ചതായും വിവരമുണ്ട്. ദാവൂദ് ആരോഗ്യവാനായി തുടരുന്നു എന്നായിരുന്നു ഛോട്ടാ ഷക്കീലിന്റെ പ്രതികരണം. എന്നാല്‍ ഇത് ശരിയാകാനുള്ള സാധ്യത വളരെ കുറവാണ്. ദാവൂദ് ജീവിച്ചിരിക്കാനുള്ള സാധ്യത തീരെയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ആരാണീ ദാവൂദ് ഇബ്രാഹിം

ആരാണീ ദാവൂദ് ഇബ്രാഹിം

അധോലോക നേതാവും മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമാണ് ദാവൂദ് ഇബ്രാഹിം. 61 വയസ്സുണ്ട്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിനെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ഇന്ത്യ പാകിസ്താനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദാവൂദ് പാകിസ്താനില്‍ ഇല്ല എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

പാകിസ്താന്‍ തുറന്ന് പറയില്ല

പാകിസ്താന്‍ തുറന്ന് പറയില്ല

അഥവാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പോലെ ദാവൂദ് ഇബ്രാഹിം മരണപ്പെട്ടാലും പാകിസ്താന്‍ ഇക്കാര്യം പുറത്തറിയിക്കില്ല. കാരണം ദാവൂദ് പാകിസ്താനില്‍ ഇല്ല അവരുടെ മുന്‍ പ്രസ്താവനകള്‍ ചോദ്യം ചെയ്യപ്പെടും എന്നത് തന്നെ കാരണം. ദാവൂദ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന വിവരം പുറത്ത് വിടാന്‍ പോലും പാകിസ്താന്‍ തയ്യാറല്ല.

ഗുരുതരാവസ്ഥയിലെന്ന്

ഗുരുതരാവസ്ഥയിലെന്ന്

രസകരം എന്ന് പറയട്ടേ, കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദാവൂദിന്റെ നാളുകള്‍ എണ്ണപ്പെട്ടതായിട്ടായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ കാലിലുണ്ടായിരുന്ന ഗാന്‍ഗ്രീന്‍ എന്ന മാരകരോഗമായിരുന്നു അന്ന് വാര്‍ത്തയായത്.

കാലുകള്‍ മുറിച്ചുമാറ്റുമെന്ന്

കാലുകള്‍ മുറിച്ചുമാറ്റുമെന്ന്

ഗുരുതരമായ രോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റിയേ പറ്റൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാലുകള്‍ മുറിച്ചുമാറ്റിയാലും ദാവൂദ് എത്രനാള്‍ ജീവിച്ചിരിക്കും എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഉറപ്പൊന്നും പറഞ്ഞിരുന്നില്ലത്രെ.

എന്താണീ അസുഖം

എന്താണീ അസുഖം

കാലുകളിലേക്ക് ശരിയായി രക്തം എത്താത്തതാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രശ്നം. ഇതേത്തുടര്‍ന്ന് വ്രണങ്ങളുണ്ടായി. കാലുകള്‍ നിര്‍ജീവമായി. കാലുകള്‍ മുറിച്ചുമാറ്റിയാലേ ജീവന്‍ നിലനിര്‍ത്താന്‍ പറ്റൂ എന്നതാണ് സ്ഥിതി. ഇല്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് ബാധിക്കാനിടയുണ്ട്.

ദാവൂദ് കറാച്ചിയിലുണ്ട്

ദാവൂദ് കറാച്ചിയിലുണ്ട്

കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോഴുള്ളത് എന്നാണ് വിവരം. ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിച്ചിരുന്നത്. ദാവൂദിനെ ജീവനോടെ ഇന്ത്യയിലെത്തിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.

ഇന്ത്യയ്ക്ക് വേണം ദാവൂദിനെ

ഇന്ത്യയ്ക്ക് വേണം ദാവൂദിനെ

1993ലെ മുംബൈ സ്ഫോടന കേസിന്റെ സൂത്രധാരനാണ് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. ഈ കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് ദാവൂദ് ഇന്ത്യ വിട്ടത്. പാകിസ്താനിലും സൗദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയായിരുന്നു പിന്നീട്.

English summary
Dawood Ibrahim may be dead. He had suffered a heart attack and was undergoing treatment in Karachi. While the don's men claim that he is fine, there are reports that he had suffered from a massive heart attack was very critical.
Read in English: Dawood Ibrahim is dead?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X