ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് കാലും മുറിച്ചുമാറ്റും, നാളുകള്‍ എണ്ണപ്പെട്ടു?
കറാച്ചി: അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ രോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റിയേ പറ്റൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാലുകള്‍ മുറിച്ചുമാറ്റിയാലും ദാവൂദ് എത്രനാള്‍ ജീവിച്ചിരിക്കും എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പൊന്നുമില്ല എന്നാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാലുകളിലേക്ക് ശരിയായി രക്തം എത്താത്തതാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രശ്നം. ഇതേത്തുടര്‍ന്ന് വ്രണങ്ങളുണ്ടായി. കാലുകള്‍ നിര്‍ജീവമായി. കാലുകള്‍ മുറിച്ചുമാറ്റിയാലേ ജീവന് നിലനിര്‍ത്താന്‍ പറ്റൂ എന്നതാണ് സ്ഥിതി. ഇല്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് ബാധിക്കാനിടയുണ്ട്. കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോള്‍.

ദാവൂദ് കറാച്ചിയിലുണ്ട്
കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോഴുള്ളത് എന്നാണ് വിവരം. ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിക്കുന്നത്.

ദാവൂദിന്റെ അവസാനനാളുകള്‍?
ദാവൂദ് ഇബ്രാഹിം ജീവിതത്തിന്റെ അവസാന നാളുകളിലാണ് എന്നാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലുകള്‍ മുറിച്ചുമാറ്റും
ദാവൂദിന്റെ നിര്‍ജീവമായ രണ്ട് കാലുകളും മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയ്ക്ക് വേണം
1993ലെ മുംബൈ സ്ഫോടന കേസിന്റെ സൂത്രധാരനാണ് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം.

ഇന്ത്യ വിടുന്നു
ഈ കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെ ദാവൂദ് ഇന്ത്യ വിട്ടു. പാകിസ്താനിലും സൗദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയായിരുന്നു പിന്നീട്.

ഇന്ത്യയ്ക്ക് തിരിച്ചടി
ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ വെച്ച് മരിച്ചാല്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ ജീവനോടെ ഇന്ത്യയിലെത്തിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications