കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് കാലും മുറിച്ചുമാറ്റും, നാളുകള്‍ എണ്ണപ്പെട്ടു?

  • By Desk
Google Oneindia Malayalam News

കറാച്ചി: അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ രോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റിയേ പറ്റൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാലുകള്‍ മുറിച്ചുമാറ്റിയാലും ദാവൂദ് എത്രനാള്‍ ജീവിച്ചിരിക്കും എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പൊന്നുമില്ല എന്നാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലുകളിലേക്ക് ശരിയായി രക്തം എത്താത്തതാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രശ്‌നം. ഇതേത്തുടര്‍ന്ന് വ്രണങ്ങളുണ്ടായി. കാലുകള്‍ നിര്‍ജീവമായി. കാലുകള്‍ മുറിച്ചുമാറ്റിയാലേ ജീവന്‍ നിലനിര്‍ത്താന്‍ പറ്റൂ എന്നതാണ് സ്ഥിതി. ഇല്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് ബാധിക്കാനിടയുണ്ട്. കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോള്‍.

ദാവൂദ് കറാച്ചിയിലുണ്ട്

ദാവൂദ് കറാച്ചിയിലുണ്ട്

കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോഴുള്ളത് എന്നാണ് വിവരം. ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിക്കുന്നത്.

ദാവൂദിന്റെ അവസാനനാളുകള്‍?

ദാവൂദിന്റെ അവസാനനാളുകള്‍?

ദാവൂദ് ഇബ്രാഹിം ജീവിതത്തിന്റെ അവസാന നാളുകളിലാണ് എന്നാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലുകള്‍ മുറിച്ചുമാറ്റും

കാലുകള്‍ മുറിച്ചുമാറ്റും

ദാവൂദിന്റെ നിര്‍ജീവമായ രണ്ട് കാലുകളും മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയ്ക്ക് വേണം

ഇന്ത്യയ്ക്ക് വേണം

1993ലെ മുംബൈ സ്‌ഫോടന കേസിന്റെ സൂത്രധാരനാണ് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം.

ഇന്ത്യ വിടുന്നു

ഇന്ത്യ വിടുന്നു

ഈ കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെ ദാവൂദ് ഇന്ത്യ വിട്ടു. പാകിസ്താനിലും സൗദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയായിരുന്നു പിന്നീട്.

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയ്ക്ക് തിരിച്ചടി

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ വെച്ച് മരിച്ചാല്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ ജീവനോടെ ഇന്ത്യയിലെത്തിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമം.

English summary
Dawood Ibrahim suffering from life-threatening gangrene: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X