കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിനെ പിടിയ്ക്കാന്‍ ഇന്ത്യക്ക് പാക് പിന്തുണ! മുഷറഫ് ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നു! സത്യം!

പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്‍റെ പ്രതികരണം

Google Oneindia Malayalam News

ഇസ്ലാമാബാദ്: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന സൂചന നല്‍കി മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. ദാവൂദിനെ പിടികൂടാന്‍ പാകിസ്താന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് മുന്‍ പാക് പ്രസിഡന്‍റ് കൂടിയായ പര്‍വേസ് മുഷറഫ് ചോദിക്കുന്നത്. ദാവൂദ് ഒരു പക്ഷേ പാകിസ്താനില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുമെന്നും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ദാവൂദ് പ്രതികരിക്കുന്നുണ്ടെന്നും മുഷറഫ് പറയുന്നു. ഒരു പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷഖറഫിന്‍റെ പ്രതികരണം. ഇതോടെ അധോലോക കുറ്റവാളിയായ ദാവൂദ് പാകിസ്താനിലുണ്ടെന്നതിന്‍റെ ഉറച്ച സൂചനകളാണ് മുഷറഫ് നല്‍കുന്നത്.

1993ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ദാവൂദിന് അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുംബൈ സ്ഫോടനത്തോടെ ഇന്ത്യ വിട്ട ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കിയെന്ന് നേരത്തെ തന്നെ ഇന്ത്യ ആരോപിച്ചിരുന്നു. പിന്നീട് ദാവൂദിന്‍റെ പാക് പാസ്പോര്‍ട്ട് പാകിസ്താനില്‍ നിന്ന് ദുബായിലേയ്ക്ക് സഞ്ചരിച്ച രേഖകള്‍, ഭാര്യയുടെ പേരിലുള്ള വൈദ്യുതി ബില്‍ എന്നിവയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

പാകിസ്താനിലുണ്ടെന്ന് ഇന്ത്യ

അധോലോക നേതാവും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്തനാലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദാവൂദ് പാകിസ്താനില്‍ കഴിയുന്നതിന്റെ തെളിവുകളും ദുബായിലേക്കും ദുബായില്‍ നിന്ന് പാകിസ്താനിലേയ്ക്കും സഞ്ചരിച്ചതിന്റെ രേഖകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ദാവൂദ് പാകിസ്താനില്‍ കഴിയുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

 ഇന്ത്യയുടെ ആവശ്യം തള്ളി

ഇന്ത്യയുടെ ആവശ്യം തള്ളി

257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ വിചാരണയ്ക്കായി വിട്ടുനല്‍കണമെന്ന് ഇന്ത്യ പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യറാവാത്ത പാകിസ്താന്‍ ഇന്ത്യ വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തു.

മുംബൈ സ്ഫോടനക്കേസ്

മുംബൈ സ്ഫോടനക്കേസ്

257 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദിന് പാകിസ്താന്‍ അഭയം നല്‍കുന്നതിനെതിരെ ഇന്ത്യ പലതവണ രംഗത്തെത്തുകയും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന പാക് വാദങ്ങള്‍ തള്ളിയ ഇന്ത്യ സമയാസമയങ്ങളില്‍ ഇതിനുള്ള തെളിവുകളും പാകിസ്താന് കൈമാറിയിരുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ലോക രാജ്യങ്ങള്‍ നടപടിയുമായി

ലോക രാജ്യങ്ങള്‍ നടപടിയുമായി

2017 ജനുവരിയില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലുള്ള 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 15,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിലവില്‍ പാകിസ്താന്‍ അഭയം നല്‍കിയ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി എബിപി ഫ്‌ളാഷ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു

പണികൊടുത്തത് ക്രിമിനല്‍ സ്വഭാവം

പണികൊടുത്തത് ക്രിമിനല്‍ സ്വഭാവം

അനധികൃത സ്വത്ത് സമ്പാദനം ക്രിമിനല്‍ പ്രവൃത്തികളിലൂടെയാണ് പണം സമ്പാദിച്ചതെന്ന് കാണിച്ച് ദുബായില്‍ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇബ്രാഹിം നടത്തുന്ന കമ്പനിയുടെ വിവരങ്ങളും ഇന്ത്യ യുഎഇയ്ക്ക് കൈമാറിയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇയ്ക്ക് പുറമേ മറ്റ് വിദേശ രാജ്യങ്ങളുടെ പട്ടിക ഇന്ത്യ ഇന്റര്‍പോളിനും കൈമാറിയിരുന്നു. പാകിസ്താന്‍, മൊറോക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ സ്വത്തുക്കളുണ്ടെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍

 ഇന്ത്യക്കാരനെന്ന് കരിമ്പട്ടികയില്‍

ഇന്ത്യക്കാരനെന്ന് കരിമ്പട്ടികയില്‍

മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്ക് സമീപത്തുള്ള ഖേര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ പൗരനാണെന്നും പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2003ലാണ് ബ്രിട്ടന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടുന്നത് ഇക്കാര്യവും പട്ടികയില്‍ പരാമര്‍ശിക്കുന്നുതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ബ്രിട്ടന്‍ പണികൊടുത്തു

ബ്രിട്ടന്‍ പണികൊടുത്തു

ബ്രിട്ടന്‍ സ്വത്ത് മരവിപ്പിച്ച ഭീകരരുടെ പട്ടികയില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമും. പാകിസ്താനിലെ ദാവൂദിന്‍റെ മൂന്ന് വിലാസങ്ങളാണ് ബ്രിട്ടന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ഭീകരരുടെ പട്ടികയിലുള്ളത്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ളതാണ് ഈ മൂന്ന് വിലാസങ്ങളും. യുകെ ട്രഷറി വകുപ്പാണ് പട്ടിക പുറത്തുവിട്ടത്.

English summary
Former Pakistan president Pervez Musharraf has hinted that fugitive underworld don Dawood Ibrahim, the key accused in the 1993 Mumbai serial blasts, is in Karachi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X