ഷാര്‍ജ: റോഡരികില്‍ മൃതദേഹം; അന്വേഷണം തുടങ്ങി
ഷാര്‍ജ: റോഡകരികില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൈകിട്ട് നാലരയോടെ കണ്ടെത്തിയ മൃതദേഹം 41 കാരനായ ബംഗ്ലാദേശുകാരന്റേതാണെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
സ്ഥലത്തെത്തിയ സിഐഡി സംഘവും ഫോറന്‍സിക് വിദഗ്ദരും മൃതദേഹത്തില്‍ പരിശോധന നടത്തി.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.












Click it and Unblock the Notifications