വീഡിയോ ക്യാമറയിലേക്ക് നോക്കി ബാലികയുടെ മൃതദേഹം കണ്ണ് ചിമ്മി; വീഡിയോ കാണാം
മെക്‌സിക്കോ സിറ്റി: വിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ വീണ്ടും ഇതാ ഒരു അത്ഭുതം. കത്തോലിക് വിശുദ്ധ ബാലികയുടെ മൃതദേഹം മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണ് ചിമ്മിയതായി വിശ്വാസികള്‍. മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലിലെ സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമാണ് കണ്ണ് ചിമ്മിയത്.
ആദ്യ കുര്‍ബാന സ്വീകരിച്ചതിന് അച്ഛന്‍ കുത്തിക്കൊന്നതിന് ശേഷം വിശുദ്ധയാക്കപ്പെട്ട ബാലികയാണ് സാന്റെ ഇന്നസെന്‍ഷ്യ എന്ന സെന്റ് ഇന്നസെന്റ്. മെഴുകില്‍ സംസ്‌കരിച്ച് സൂക്ഷിച്ച നിലയിലാണ് മൃതദേഹം. വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്യാമറയിലേക്ക് നോക്കി വിശുദ്ധ ബാലിക കണ്ണുചിമ്മുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂചിമ്മുന്നത് വിശ്വാസകളുടെ തോന്നല്‍ മാത്രമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. നിലവാരം കുറഞ്ഞ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളായതിനാല്‍ ഇത് വിശ്വാസയോഗ്യമല്ലെന്ന് കൂടുതല്‍ പേരും വ്യക്തമാക്കുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ കത്തീഡ്രയില്‍ വിസ്വാസികള്‍ പ്രവഹിക്കുകയാണ്. യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കാണാനും ലക്ഷങ്ങലെത്തുന്നുണ്ട്. ഇതിനകം തന്നെ ആറ് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു.












Click it and Unblock the Notifications