സ്വന്തം ശവസംസ്ക്കാരത്തിനിടെ കുഞ്ഞ് കണ്ണ് തുറന്നു, വീഡിയോ
സംബോന്‍ക: ഫിലിപ്പീന്‍സില്‍ മരിച്ചുവെന്ന് കരുതി ശവസംസ്‌ക്കാരത്തിനൊരുങ്ങിയ കുഞ്ഞ് ജീവനോടെ പുതു ജീവിത്തിലേയ്ക്ക്. മരണനാന്തര ചടങ്ങിനിടെ കുഞ്ഞ് കണ്ണു തുറന്ന് മാതാപിതാക്കളെ നോക്കുന്ന വീഡിയോ യൂ ട്യൂബില്‍ വൈലറാകുന്നു. ജൂലൈ 13 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 4,188,572 തവണയാണ് കണ്ടത്. കണഫിലിപ്പീന്‍സിലെ സംബോന്‍കയിലാണ് സംഭവം.
മരിച്ചുവെന്ന കുഞ്ഞ് മരണനാന്തര ചടങ്ങിനിടെ കണ്ണ് തുറക്കുന്ന വീഡിയോയാണ് യൂ ട്യൂബില്‍ തംരഗമാകുന്നത്. മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയാണ് തന്റെ മരണത്തില്‍ നിന്ന് തിരിച്ചെത്തിയത്.

എന്നാല്‍ വീഡിയോ സത്യമാണോ എന്നതിനെപ്പറ്റി കൃത്യമായ വിവരം ലഭ്യമല്ല. ജൂലൈ 11 വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അരോറയിലെ പള്ളിയില്‍ കുഞ്ഞിന്റെ ശവമടക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പള്ളിയിലെത്തി ചടങ്ങുകള്‍ പുരോഗമിയ്ക്കുന്നതിനിടെ കുഞ്ഞ് കണ്ണ് തുറക്കുകയായിരുന്നു.
ഈ ദൃശ്യങ്ങളാണ് യൂ ട്യൂബില്‍ തരംഗമാകുന്നത്. എന്നാല്‍ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. മരണാനന്തര ചടങ്ങ് പുരോഗമിയ്ക്കുന്നതിനിടെ കുഞ്ഞിന്റെ ശരീരത്തില്‍ ചലനമുണ്ടായി. തുടര്‍ന്ന് കുഞ്ഞ് കണ്ണ് തുറക്കുകയായിരുന്നു. കുഞ്ഞിനെ അബോധാവവസ്ഥയില്‍ കണ്ടെത്തിയതാണ് മരണാനന്തര ചടങ്ങിലേയ്ക്ക് നയിച്ചതെന്ന് നാട്ടുകാരനായ ഒരാള്‍ പറയുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/01jlRChW_uM" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications