Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചയാള്‍ ശവപ്പെട്ടിയില്‍ നിന്ന് ശ്വാസം വലിച്ചു

ചിക്കാഗോ: മരിച്ചെന്ന് വിധിയെഴുതിയ ആള്‍ ശവപ്പെട്ടിയില്‍ നിന്ന് പുനര്‍ജനിച്ചു വന്നത് മുമ്പും വാര്‍ത്തകളായിരുന്നു. 'മരിച്ച'യാളുടെ ആയുസിന്റെ ബലമോ ദൈവത്തിന്റെ കയ്യോ ആവാം ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. ഇത്തവണ അത്ഭുതം സംഭവിച്ചിരിക്കുന്നത് അമേരിക്കയിലെ ചിക്കാഗോയിലാണ്. മരിച്ചെന്ന് വിധിയെഴുതിയ 78കാരന്റെ കാലുകള്‍ ശവപ്പെട്ടിയില്‍ നിന്ന് ചലിച്ചു, വിദ്ധന്‍ ശ്വാസം വിലിച്ചു.

വാള്‍ട്ടര്‍ വില്യംസെന്ന് എഴുപത്തിയെട്ടുകാരനാണ് ശവപ്പെട്ടിയില്‍ പുനര്‍ജനിച്ചത്. മരണം സ്ഥിരീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ (കൊറോണ്‍) ഡെക്‌സ്റ്റര്‍ ഹൊവാര്‍ഡ വില്യമിന്റെ മരണം സ്ഥിരീകരിച്ചതായിരുന്നു. തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഹൊവാര്‍ഡും ശ്മശാനത്തിലെ ഉദ്യോഗസ്ഥനും പരിചരണ സത്രത്തിലെത്തി. വില്യസിന്റെ നാഡീമിടിപ്പ് പരിശോധിച്ചാണ് ഹൊവാര്‍ഡ് മരിച്ചെന്ന് വിധിയെഴുതിയത്.

coffin

ഇതോടെ മരണം സംഭവിച്ചെന്ന് സ്ഥിരീകരിക്കുന്ന രേഖകളൊക്കെ തയ്യാറാക്കി. മൃതദേഹം ബാഗിലാക്കി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിയില്‍ ബാഗില്‍നിന്ന് ചലനം അനുഭവപ്പെട്ടു. ബാഗില്‍ നിന്ന് വില്യമിന്റെ കാലുകള്‍ ചലിച്ചതായും ചെറുതായും ശ്വാസം വലിച്ചതായും തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജീവന്‍ തിരുച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും ഞെട്ടലില്‍ നിന്ന് ഇതുവരെ ബന്ധുക്കള്‍ മോചിതരായിട്ടില്ല.

മൃതദേഹം ബാഗിലേക്ക് മാറ്റിയപ്പോള്‍ നെഞ്ചില്‍ ത്വക്കിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഡിഫ്രൈബിലേറ്റര്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിച്ചതാകാം എന്നാണ് ഇപ്പോള്‍ ഹൊവാര്‍ഡ് നല്‍കുന്ന വിശദീകരണം. തന്റെ ഇരുപത് വര്‍ഷത്തിലേറെയുള്ള ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+