ശവസംസ്ക്കാരത്തിനിടെ ശവപ്പെട്ടിയില്‍ കിടന്ന് 'പരേതന്‍' ഒറ്റക്കരച്ചില്‍
ബെയ്ജിങ്: സംസ്‌ക്കാര ചടങ്ങുകള്‍ക്കിട ശവപെട്ടിയില്‍ കിടന്ന് 'പരേതന്‍' കരഞ്ഞു. ശവസംസ്‌ക്കാരം അവസാനിപ്പിച്ച് ബന്ധുക്കള്‍. ചൈനയിലാണ് മരിച്ചയാള്‍ ജീവനോടെ ജീവിതത്തിലേയ്ക്ക് മടങ്ങിയത്. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ഗോ ലിയു (45) എന്നയാളാണ് ജീവിത്തിലേയ്ക്ക് തിരിച്ചെത്തിയത്.ചൈനയിലെ ഹ്യൂബേയിലാണ് സംഭവം.
അമിതമായ സിഗരറ്റ് ഉപയോഗമാണ് ഗോ ലിയുവിന്റെ ആരോഗ്യനില വഷളാക്കിയത്. ഒരു ദിവസം കുറഞ്ഞത് രണ്ട് പായ്ക്കറ്റ് സിഗരറ്റാണ് ഇയാള്‍ ഉപയോഗിയ്ക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഗോ ലിയു സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കവേ കുഴഞ്ഞ് വീണത്.

തമാശക്കാരനായ ഗോ ലിയു തങ്ങളെ പറ്റിയ്ക്കാന്‍ വേണ്ടി കുഴഞ്ഞു വീണതായി അഭിനയിച്ചതാണെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ അല്‍പ്പനേരത്തിനകം സുഹൃത്തുക്കള്‍ക്ക് അപകടം മണത്തു. തുടര്‍ന്ന് അവര്‍ ഗോ ലുയുവിനെ ആശുപത്രിയിലാക്കി.
മൂന്ന് മാസത്തോളം ആശുപത്രിയില്‍ അബോധവാസ്ഥയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ഗോ ലിയു മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ഭാര്യ ക്വിങ് മായിയെ അറിയിക്കുന്നത്. തുടര്‍ന്ന് ശവസംസ്‌ക്കാരച്ചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് ഗോ ലിയു കരഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി.ആരോഗ്യനില വഷളായി തുടരുകയാണ്.












Click it and Unblock the Notifications