മരിച്ചില്ലെന്ന് തെളിയിക്കാന്‍ 'പരേതന്‍റെ' 10വര്‍ഷം നീണ്ട നിയമപോരാട്ടം
അങ്കാര: താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ നിയമപോരാട്ടം നടത്തിയ തുര്‍ക്കി പൗരന് വിജയം. എര്‍സുറും പ്രവിശ്യക്കാരാനായ സിനാന്‍ അവ്‌സിയാണ് താന്‍ മരണപ്പെട്ടിട്ടില്ലെന്ന് നിയമ പോരാട്ടത്തിലൂടെ സ്ഥാപിച്ചെടുക്കേണ്ടി വന്നത്. അധികൃതര്‍ക്ക് പറ്റിയ അബദ്ധമാണ് സര്‍ക്കാര്‍ രേഖകളില്‍ സിനാനെ പരേതനാക്കിയത്
2004ലാണ് അധികൃതര്‍ സിനാനെ പരേതനാക്കിയത്. വികലാംഗ പെന്‍ഷന്‍ വാങ്ങാനെത്താതിരുന്നതിനെത്തുടര്‍ന്നാണ് സെനാനെ പരേതരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. അപസ്മാരത്തെത്തുടർന്ന് 2003ല്‍ ഇദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.

തന്നെ പരേതനാക്കിയ അധികൃതര്‍ക്കെതരെ പത്ത് വര്‍ഷത്തോളം നിയമ പോരാട്ടം നടത്തിയാണ് സിനാന്‍ വിജയിച്ചത്. പക്ഷേ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഇദ്ദേഹത്തിന് ലഭ്യമാവുന്നത് സംബന്ധിച്ച് തീരുമാനമായില്ല. സിനാന്‍ വികലാംഗനാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയുള്ളൂ. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാതിരുന്നതോടെ സിനാന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സംരക്ഷണയിലാണ് ജീവിച്ചത്.












Click it and Unblock the Notifications