റഷ്യന്‍ നിര്‍മ്മിത വിമാനം സുഡാനില്‍ തകര്‍ന്ന് വീണ് 41 മരണം, റഷ്യന്‍ വിമാനങ്ങളെ തകര്‍ക്കുന്നതോ?
ജൂബ: റഷ്യന്‍ നിര്‍മ്മിത കാര്‍ഗോ വിമാനം സൗത്ത് സുഡാനില്‍ തകര്‍ന്ന് വീണ് 41 പേര്‍ മരിച്ചു. സുഡാന്റെ തലസ്ഥാനമായ ജൂബയിലെ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് റഷ്യന്‍ വിമാനം സിനായില്‍ തകര്‍ന്ന് വീണ് 200ലേറെപ്പേര്‍ മരിച്ചത്.
കാര്‍ഗോ വിമാനമാണെങ്കിലും യാത്രക്കാരും ജീവനക്കാരുമായി ഒട്ടേറെപ്പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് .സംഭവ സ്ഥലത്ത് നിന്നും 41 പേരുടെ മൃതദേഹം ലഭിച്ചതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടിയും വിമാനത്തിലെ ജീവനക്കാരനും ഉള്‍പ്പടെ രണ്ട് പേര്‍ രക്ഷപ്പെട്ടതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെപ്പറ്റി ഇതുവരേയും കൃത്യമായ വിവരം ലഭ്യമല്ല. 41 പേര്‍ മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പുറമെ റഷ്യന്‍ നിര്‍മ്മിത വിമാനങ്ങള്‍ക്കും വിശ്വാസ്യത കുറയുന്ന തരത്തിലാണ് അടുത്തിടെ ദുരന്തങ്ങള്‍ ഉണ്ടായത്.












Click it and Unblock the Notifications