ശവസംസ്ക്കാരത്തിനിടെ 'പരേത' കണ്ണുതുറന്നു, പ്രേതമെന്ന് കരുതി ബന്ധുക്കള്‍ ഓടിയൊളിച്ചു
റാബത്ത്: മരിച്ചെന്ന് കരുതിയവര്‍ ശവസംസ്‌ക്കാര ചടങ്ങിനിടെ ജീവിതത്തിലേയ്ക്ക് മടങ്ങുന്ന ഒട്ടേറെ സംഭവങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും നടന്നിട്ടുണ്ട്. മൊറോക്കോയിലും സമാനമായ സംഭവം നടന്നു. പക്ഷേ പരേതയുടെ തിരിച്ച് വരവ് കണ്ട് പേടിച്ചരണ്ട ബന്ധുക്കള്‍ തിക്കിതിരക്കി വീണ് പരിക്കേറ്റു എന്നതാണ് ഈ സംഭവത്തിലെ പ്രത്യേകത.
പ്രമേഹവും ബ്രെയിന്‍ കാന്‍സറും മൂലമാണ് 59കാരിയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. രോഗം കലശലായതോടെ സ്ത്രീ പൂര്‍ണമായും അബോധാവസ്ഥയിലായി. ഇതോടെ സ്ത്രീ മരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

ഏറെ വൈകാതെ തന്നെ ശവസംസ്‌ക്കാര ചടങ്ങുകളും ആരംഭിച്ചു. സെമിത്തേരിയില്‍ എത്തിച്ച മൃതദേഹം മറവ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ സ്ത്രീ എഴുനേല്‍ക്കുകയും കരയുകയും ചെയ്തു. ഇതോടെ ചടങ്ങുകള്‍ക്കെത്തിയ ബന്ധുക്കള്‍ പേടിച്ച് ഓടാന്‍ തുടങ്ങി, ചിലര്‍ വീണു. എന്നാല്‍ കാര്യങ്ങള്‍ മനസിലായതോടെ ബന്ധുക്കള്‍ സ്ത്രീയെ വീണ്ടും ആശുപത്രിയിലാക്കി.












Click it and Unblock the Notifications