അപകടകാരിയായ വിഷപാന്പ് , കടിച്ചാല്‍ വേദന അറിയില്ല, മരണം ഉറപ്പ്, പേടി സ്വപ്നമായി ബ്രൗണ്‍ സ്നേക്ക്
സിഡ്‌നി: ഓസ്‌ട്രേലിയയ്ക്ക് പേടി സ്വപ്നമായി ബ്രൗണ്‍ സ്‌നേക്ക്. ലോകത്ത് തന്നെയുള്ള ഏറ്റവും അപകടകാരികളായ 25 ഇനം ബ്രൗണ്‍ സ്‌നേക്കുകളില്‍ 20 ഇനവും ഓസ്‌ട്രേലിയയിലാണ്. സിഡ്‌നിയ്ക്ക് അടുത്ത് വാല്‍ഗെറ്റില്‍ ആറുവയസുകാരിയായ പെണ്‍കുട്ടി ബ്രൗണ്‍ സ്‌നേക്കിന്റെ കടിയേറ്റ് മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
പെണ്‍കുട്ടിയുടെ മരണത്തോടെ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് ഈ പാമ്പുകളെ കാണപ്പെടുന്നത്, ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ബ്രൗണ്‍ സ്‌നേക്കിന്റെ കടിയേറ്റാല്‍ വേദനിയ്ക്കില്ല. അതിനാല്‍ തന്നെ പാമ്പ് കടിയേല്‍ക്കുന്നയാള്‍ അക്കാര്യം തിരിച്ചറിയാന്‍ ഏറെ വൈകും.

വര്‍ഷം 3000ല്‍ അധികം പേര്‍ക്കാണ് രാജ്യത്ത് പാമ്പ് കടിയേല്‍ക്കുന്നത്. ഇതില്‍ ഏറെയും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കിന്റെ വിവിധ ഇനങ്ങളില്‍ നിന്നുള്ള കടിയേറ്റാണ് മരിയ്ക്കുന്നത്. എന്തായാവും ഓസ്‌ട്രേലിയക്കാര്‍ക്ക് പേടി സ്വപ്നമായി ബ്രൗണ്‍ സ്‌നേക്ക് മാറിക്കഴിഞ്ഞു.












Click it and Unblock the Notifications