കാബൂളിൽ ചാവേർ സ്ഫോടനം; താലിബാൻ മന്ത്രിയടക്കം ആറ് പേർ കൊല്ലപ്പെട്ടു
ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർത്ഥി മന്ത്രി അടക്കം ആറ് പേർ കൊല്ലപ്പെട്ടു. മന്ത്രി ഖലീൽ റഹ്മാൻ ഹഖാനിയാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുള്ള അഭയാർത്ഥി മന്ത്രാലയ കോമ്പൗണ്ടിലാണ് സ്ഫോടനം നടന്നത്.
'ധീരനായ മുജാഹിദിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു', ഹഖാനിയുടെ മരണം സ്ഥിരീകരിച്ച് മരുമകൻ അനസ് ഹഖാനി പ്രതികരിച്ചു. താലിബാനിലെ ഏറ്റവും സ്വാധീനമുള്ള വിഭാഗങ്ങളിലൊന്നായ ഹഖാനി കുടുംബത്തിലെ മുതിർന്ന അംഗമാണ് ഖലീൽ റഹ്മാൻ. താലിബാൻ ആഭ്യന്തര മന്ത്രിയും പ്രമുഖ നേതാവുമായ സിറാജുദ്ദീൻ ഹഖാനിയുടെ അമ്മാവനാണ് ഖലീൽ. താലിബാൻ സർക്കാരിലും ഹഖാനി കുടുംബത്തിന് വലിയ സ്വാധീനമുണ്ട്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ 2022 ലും അഭയർത്ഥി മന്ത്രാലയത്തിന് സമീപം സ്ഫോടനം ഉണ്ടായിരുന്നു. അന്ന് നാല് നാല് പേരാണ് കൊല്ലപ്പെട്ടത്. 2023 ൽ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications