അമേരിയ്ക്ക 'കാലുമാറി 'ഇനി റഷ്യയ്‌ക്കൊപ്പം, സിറിയയില്‍ സൗദിയ്ക്ക് തോല്‍വി?
മോസ്‌ക്കോ: സിറിയയിലെ യുദ്ധ പ്രവൃത്തികള്‍ താത്ക്കാലികമായി അവസാനിപ്പിയ്ക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. അമേരിയ്ക്കയും റഷ്യയും സിറിയന്‍ സര്‍ക്കാരുമായും ചില വിമത ഗ്രൂപ്പുകളുമായും ധാരണയിലെത്തിയതായാണ് വിവരം. ഇതു സംബന്ധിച്ച കരാര്‍ ഫെബ്രുവരി 26ന് ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. അല്‍ജസീറ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐസിസും അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയും കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല. തീവ്രവാദ സംഘടനകളെ ഒഴിവാക്കിക്കൊണ്ടാണ് കരാര്‍ ഒപ്പു വയ്ക്കുന്നത്. അതിനാല്‍ തന്നെ ആക്രമണങ്ങളില്‍ നിന്ന് ഇരു തീവ്രവാദ സംഗടനകളും രക്ഷപ്പെടില്ല. അതേ സമയം പുതിയ കരാര്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴി തെളിയിക്കുന്നമെന്ന് വിമര്‍ശകര്‍ പറയുന്നു.

താത്ക്കാലികം
സിറിയയിലെ യുദ്ധപ്രവൃത്തികള്‍ താത്ക്കാലികമായി അവസാനിപ്പിയ്ക്കുന്നതായി റിപ്പോര്‍ട്ട്

കരാര്‍
അമേരിയ്ക്കയും, റഷ്യയും സിറിയന്‍ സര്‍ക്കാരുമായും ചില വിമത ഗ്രൂപ്പുകളുമായാണ് ധാരണയില്‍ എത്തിയത്

ഫെബ്രുവരിയില്‍
ഫെബ്രുവരി 26 ന് കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന

അമേരിയ്ക്കയും
സിറിയയില്‍ സൗദിയുടെ നിലപാടുകളെ പിന്താങ്ങിയ അമേരിയ്ക്കയാണ് ഇപ്പോള്‍ പുതിയ നീക്കത്തില്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്നത്

അക്രമങ്ങള്‍
പുതിയ കരാര്‍ ഒപ്പിടുന്നതിലൂടെ അക്രമങ്ങള്‍ പെരുകും എന്നാണ് വിമര്‍ശകര്‍ പറയുന്നത്

രക്ഷയില്ല
ഐസിസിനും അല്‍നുസ്രയ്ക്കും എതിരായ യുദ്ധം തുടരുക തന്നെ ചെയ്യും

ഇങ്ങനെ
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് പോലും ധാരണയായത്. ഈ സാഹചര്യത്തില്‍ പുതിയ കരാര്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേയ്ക്കാകുമോ നയിക്കുക

വിമതരും
ഐസിസ് മാത്രമല്ല മറ്റ് വിമതരും അസദിന്റെ ശത്രുക്കളാണ്. അതിനാല്‍ തന്നെ അസദ് ഭരണകൂടം എപ്പോള്‍ വേണമെങ്കിലും കരാര്‍ ലംഘിച്ചേക്കാം

മറ്റൊരു...
മറ്റൊരു യുദ്ധത്തിലേയ്ക്ക് ഈ കരാര്‍ കാര്യങ്ങളെ കൊണ്ടെത്തിയ്ക്കുമോ












Click it and Unblock the Notifications