കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഐലന്‍ കുര്‍ദ്ദി ഇപ്പോള്‍ അമാല്‍ ഹുസൈന്‍: ലോക മനസാക്ഷിയെ വേദനിപ്പിച്ച ചിത്രങ്ങള്‍!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അന്ന് അലന്‍ കുര്‍ദ്ദി ഇപ്പോള്‍ അമാല്‍ ഹുസൈന്‍ | Feature | OneIndia Malayalam

തുര്‍ക്കി കടല്‍ത്തീരത്ത് മരമണമടഞ്ഞ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദ്ദിയുടെ ഓര്‍മകള്‍ വീണ്ടും വേട്ടയാടുന്നു. യെമനില്‍ പട്ടിണിമൂലം ലോക മനസാക്ഷിയെ ഞെട്ടിച്ച ഏഴ് വയസ്സുകാരി അമല്‍ ഹുസൈന്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. യെമനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമാലിന്റെ മരണം യെമനിലെ പട്ടിണിയുടെ യഥാര്‍ത്ഥ ചിത്രമാണ് വെളിപ്പെടുത്തുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ആശുപത്രിയും പരാജയപ്പെട്ടിരുന്നു.

മകള്‍ പട്ടിണി മൂലം മരിച്ചതോടെ മറ്റ് മക്കളെയോര്‍ത്ത് തന്റെ ഹൃദയം നുറുങ്ങുകയാണെന്നാണ് അമാലിന്റെ അമ്മ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. സൗദിയുടെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായ യുദ്ധമാണ് യെമനിലെ ഇന്നത്തെ അവസ്ഥകള്‍ക്ക് കാരണമായിട്ടുള്ളത്. ഇതില്‍ രൂക്ഷമായ പട്ടിണിക്ക് കൂടി യെമന്‍ ജനത സാക്ഷിയാവുകയാണ്. നേരത്തെ യെമന്‍- സൗദി അതിര്‍ത്തിയിലെ സാദ പ്രവിശ്യയിലായിരുന്നു നേരത്തെ അമാലിന്റെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ സാദ പ്രവിശ്യയില്‍ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം ശക്തമായതോടെയാണ് അമാലിന്റെ കുടുംബം ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. 2015ലാണ് ഇത്.

amal-hussain-1

അധികാര വടംവലികളുടെ ഭാഗമായി സൗദി യെമനില്‍ 18,000 ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട കണക്ക്. നിലവില്‍ പോഷകാഹാരം ലഭിക്കാത്ത 1.8 മില്യണ്‍ കുട്ടികളാണ് യെമനിലുള്ളത്. അടിയന്തിരമായി യെമന്‍ ജനതയ്ക്ക് പോഷകാഹാരം ലഭ്യമാക്കിയില്ലെങ്കില്‍ പോഷകാഹാരക്കുറവ് 14 മില്യണിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സുരക്ഷിതമായി തുര്‍ക്കി തീരത്തെത്താനുള്ള ശ്രമത്തിനിടെയാണ് ഐലന്‍ കുര്‍ദ്ദിയെന്ന മൂന്ന് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങുന്നത്. 2015 സെപ്തംബര്‍ രണ്ടിനാണ് സിറിയന്‍ ബാലന്റെ മൃതദേഹം തുര്‍ക്കി തീരത്ത് നിന്ന് കണ്ടെടുത്തത്. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ഐലന്റെ മൃതദേഹം. സിറിയയിലെ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായതോടെ യൂറോപ്പിലേക്കുള്ള പലായനത്തിനിടെയാണ് കുര്‍ദ്ദി മരിക്കുന്നത്.

English summary
The disturbing memory of Aylan Kurdi is back again to haunt us. Amal Hussain, the seven-year-old Yemeni girl who stole headlines across the globe to make the "man-made" famine in the West Asian country apparent, thanks to her severe malnourishment, has reportedly died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X