കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്‌ലാ മുള്ളറുടെ മരണം സ്ഥിരീകരിച്ചു : ഐസിസിന്റെപ്രവര്‍ത്തനം വെച്ചുപൊറുപ്പിക്കാനാവില്ലന്നു ഒബാമ

  • By Aiswarya
Google Oneindia Malayalam News

ബെയ്‌റൂട്ട്: ഐഎസ് ഭീകരരുടെ തടവിലുണ്ടായിരുന്ന അവസാനത്തെ യുഎസ് വനിതയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക കയ്‌ലാ മുള്ളറാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സന്നദ്ധ പ്രവര്‍ത്തകയായ കെയ്‌ല മരിച്ചതായി കഴിഞ്ഞയാഴ്ച ഐഎസ് അറിയിച്ചിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കയ്‌ല കൊല്ലപ്പെട്ടതെങ്ങനെയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളോ, ബന്ധുക്കളോ വ്യക്തമാക്കിയിട്ടില്ല.

muller


കയ്‌ലയുടെ മരണത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അനുശോചനം രേഖപ്പെടുത്തി. യാതൊരു ദയയും കൂടതെ മനുഷ്യരെ കൊല്ലുന്ന ഐഎസ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെച്ചുപൊറുപ്പിക്കാനാവില്ലന്നു ബരാക് ഒബാമ പറഞ്ഞു. സിറിയയിലെ ആലെപ്പോയില്‍ സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കയ്‌ലയെ 2013ലാണ് ഐഎസ് ഭീകരര്‍ തടവിലാക്കിയത്.

എച്ച്‌ഐവി പ്രതിരോധം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി വടക്കേ ഇന്ത്യയിലും ഇസ്രായേല്‍ ഫഫലസ്തീന്‍ മേഖലകളിലും കയ്‌ലാപ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വീട്ടുകാര്‍ക്ക് കെയ് ല അയച്ച കത്ത് ബന്ധുക്കള്‍ പുറത്തുവിട്ടു. ഐഎസ് പ്രവര്‍ത്തകര്‍ ബഹുമാനത്തോടെയും മാന്യമായുമാണ് പെരുമാറുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കന്‍ പൗരന്മാരായ ജെയിംസ് ഫോലെ, സ്റ്റീവന്‍ സോട്ട്‌ലോഫ്, എന്നീ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിങ്ങിനെയും ഐഎസ് തീവ്രവാദികള്‍ നേരത്തെ വധിച്ചിരുന്നു.

English summary
Kayla Jean Mueller, the last American hostage known to be held by Islamic State extremists, was confirmed dead by her relatives and the White House on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X