വധശിക്ഷയ്ക്കു മുന്‍പ് സ്ത്രീ ആവശ്യപ്പെട്ടത് കേട്ട് അധികൃതര്‍ ഞെട്ടി
വാഷിങ്ടണ്‍: വധശിക്ഷയ്ക്കു മുന്‍പ് അവസാന ആഗ്രഹം എന്താണെന്ന് ചോദിക്കുന്ന ഒരു ചടങ്ങുണ്ട് ജയിലുകളില്‍. മിക്കവരും അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്നാണ് ജയിലധികൃതരോട് അറിയിക്കുക. എന്നാല്‍, തിന്നാല്‍ തീരാത്ത വിഭവങ്ങള്‍ വേണമെന്ന് തന്റെ അവസാന ആഗ്രഹമായി ഒരു വനിത അറിയിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി.
അമേരിക്കയിലെ ജോര്‍ജിയന്‍ വംശജയായ കെല്ലി ജെറി ജിസെന്‍ഡനര്‍ എന്ന 46കാരിയാണ് വിഭവ സമൃദ്ധമായ ആഹാര സാധനങ്ങള്‍ ആവശ്യപ്പെട്ടത്. ഫിബ്രുവരി 25നാണ് അവരുടെ വധശിക്ഷ നടപ്പാക്കുന്നത്. ഇതിനു മുന്‍പായി അവരോട് അവസാന ആഗ്രഹം ചോദിച്ച ജയിലധികൃതര്‍ ശരിക്കും ഞെട്ടുകതന്നെ ചെയ്തു.

രണ്ടു ചീസ് ബര്‍ഗര്‍, വാനില ഐസ്‌ക്രീം, പോപ് കോണ്‍, ലെമൊനേഡ്, പുഴുങ്ങിയ മൊട്ടയും സലാഡും, ബട്ടര്‍ മില്‍ക്കോടുകൂടിയ കോണ്‍ ബ്രഡ് എന്നിങ്ങനെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ലഭിക്കുന്ന ഐറ്റങ്ങള്‍വരെ ഒരു ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്ത്രീ അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സ്ത്രീക്ക് അവര്‍ ആവശ്യപ്പെട്ട ഭക്ഷണം എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം കാട്ടിലെത്തിച്ച് ശരീരം മൃഗങ്ങള്‍ക്ക് ഭക്ഷണമായി എറിഞ്ഞു കൊടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കാര്‍ കത്തിക്കുകയും ചെയ്തു. ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാല്‍ ഭര്‍ത്താവ് ഇന്‍ഷൂറന്‍സ് ഒന്നും എടുത്തിട്ടില്ലായിരുന്നു. വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ച ഇവരുടെ ശിക്ഷ മേല്‍ക്കോടതിയും ശരിവെക്കുകയായിരുന്നു.












Click it and Unblock the Notifications