ലഹരികടത്ത് കേസ് പ്രതിയെ സൂം വീഡിയോ കോളിലൂടെ വധശിക്ഷയ്ക്ക് വിധിച്ചു, സിംഗപ്പൂരില്‍ ആദ്യത്തെ സംഭവം
സിംഗപ്പൂര്‍: ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. രോഗം വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 29364 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 22 പേര് ഇതിനോടകം തന്നെ മരിച്ചു. 18977 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇതോടെ രാജ്യത്തെ കോടതി നടപടികളെല്ലാം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്നും പുറത്തുവന്ന എല്ലാവരെയും ഒന്നു ഞെട്ടിക്കുന്നതാണ്. ലഹരി മരുന്ന് കേസ് പ്രതിക്ക് സൂം വീഡിയോ കോളിലൂടെ കോടതി വധശിക്ഷ വിധിച്ചിരിക്കുന്ന എന്ന വാര്‍ത്തയാണിത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നത്.

ഹെറോയിന്‍ കടത്തിയ കേസ്
2011ല്‍ ഹെറോയിന്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് പ്രതിക്ക് വീഡിയോ കോളിലൂടെ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. മലേഷ്യന്‍ സ്വദേശിയായ പുനിതന്‍ ഗണേശന് എന്ന 37കാരനാണ് ശിക്ഷ ലബിച്ചത്. കോടതി നടപടികളുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടികള്‍ വീഡിയോ കോളിലൂടെ നടത്തിയതെന്ന് സിംഗപ്പൂര്‍ സുപ്രീം കോടതി വക്താവ് അറിയിച്ചു.

വീഡിയോ കോള്‍
കേസിന്റെ വിചാരണം പൂര്‍ത്തിയായതിനാലും അന്തിമവിധി മാത്രം ശേഷിച്ചിരുന്നതിനാലും വീഡിയോ കോളിന് എതിര്‍പ്പില്ലെന്ന് ഗണേഷിന്റെ വക്കീല്‍ പീറ്റര്‍ ഫെര്‍നാഡോ അറിയിച്ചിരുന്നു. എന്നാല്‍ വീഡിയോ കോളിലൂടെ വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ പോകുമെന്ന് വക്കീല്‍ മാധ്യമങ്ങളെ അറിയിച്ചു.

എതിര്‍പ്പ്
അതേസമയം, സൂം കോളിലൂടെ പ്രതിക്ക് വധശിക്ഷ വിധിച്ച സുപ്രീം കോടതി നടപടിക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വിധി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ലഹരിമരുന്ന കേസുകളില്‍ അറസ്റ്റിലായ ഒട്ടേറെ ിവിദേശ കുറ്റവാളികളെ സിംഗപ്പൂരില്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.

സൂം കമ്പനി
അതേസമയം, ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കോടതി വിധിയോട് ഇതുവരെയായും സൂം കമ്പനി പ്രതികരിച്ചിട്ടില്ല. കാലിഫോര്‍ണിയ ആസ്ഥാനമായാണ് സൂം കമ്പനി പ്രവര്‍ത്തിക്കുന്നത്. സിംഗപ്പൂരില്‍ കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ കോടതി വിചാരണകളും മറ്റ് നടപടികളും നിര്‍ത്തിവച്ചിരുന്നു. രാജ്യത്ത് ജൂണ്‍ ഒന്ന് വരെയാണ് ലോ്ക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

22 മരണം
രാജ്യത്ത് കൊറോണ ബാധിച്ച് ഇതുവരെ 22 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 29364 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 570 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10365 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 18977 ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 10 പേരാണ് രാജ്യത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഇതുവരെ 42131 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications