കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരികടത്ത് കേസ് പ്രതിയെ സൂം വീഡിയോ കോളിലൂടെ വധശിക്ഷയ്ക്ക് വിധിച്ചു, സിംഗപ്പൂരില്‍ ആദ്യത്തെ സംഭവം

Google Oneindia Malayalam News

സിംഗപ്പൂര്‍: ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. രോഗം വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 29364 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 22 പേര്‍ ഇതിനോടകം തന്നെ മരിച്ചു. 18977 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇതോടെ രാജ്യത്തെ കോടതി നടപടികളെല്ലാം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്നും പുറത്തുവന്ന എല്ലാവരെയും ഒന്നു ഞെട്ടിക്കുന്നതാണ്. ലഹരി മരുന്ന് കേസ് പ്രതിക്ക് സൂം വീഡിയോ കോളിലൂടെ കോടതി വധശിക്ഷ വിധിച്ചിരിക്കുന്ന എന്ന വാര്‍ത്തയാണിത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നത്.

ഹെറോയിന്‍ കടത്തിയ കേസ്

ഹെറോയിന്‍ കടത്തിയ കേസ്

2011ല്‍ ഹെറോയിന്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് പ്രതിക്ക് വീഡിയോ കോളിലൂടെ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. മലേഷ്യന്‍ സ്വദേശിയായ പുനിതന്‍ ഗണേശന്‍ എന്ന 37കാരനാണ് ശിക്ഷ ലബിച്ചത്. കോടതി നടപടികളുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടികള്‍ വീഡിയോ കോളിലൂടെ നടത്തിയതെന്ന് സിംഗപ്പൂര്‍ സുപ്രീം കോടതി വക്താവ് അറിയിച്ചു.

 വീഡിയോ കോള്‍

വീഡിയോ കോള്‍

കേസിന്റെ വിചാരണം പൂര്‍ത്തിയായതിനാലും അന്തിമവിധി മാത്രം ശേഷിച്ചിരുന്നതിനാലും വീഡിയോ കോളിന് എതിര്‍പ്പില്ലെന്ന് ഗണേഷിന്റെ വക്കീല്‍ പീറ്റര്‍ ഫെര്‍നാഡോ അറിയിച്ചിരുന്നു. എന്നാല്‍ വീഡിയോ കോളിലൂടെ വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല് പോകുമെന്ന് വക്കീല്‍ മാധ്യമങ്ങളെ അറിയിച്ചു.

എതിര്‍പ്പ്

എതിര്‍പ്പ്

അതേസമയം, സൂം കോളിലൂടെ പ്രതിക്ക് വധശിക്ഷ വിധിച്ച സുപ്രീം കോടതി നടപടിക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വിധി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ലഹരിമരുന്ന കേസുകളില്‍ അറസ്റ്റിലായ ഒട്ടേറെ ിവിദേശ കുറ്റവാളികളെ സിംഗപ്പൂരില്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.

 സൂം കമ്പനി

സൂം കമ്പനി

അതേസമയം, ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കോടതി വിധിയോട് ഇതുവരെയായും സൂം കമ്പനി പ്രതികരിച്ചിട്ടില്ല. കാലിഫോര്‍ണിയ ആസ്ഥാനമായാണ് സൂം കമ്പനി പ്രവര്‍ത്തിക്കുന്നത്. സിംഗപ്പൂരില്‍ കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ കോടതി വിചാരണകളും മറ്റ് നടപടികളും നിര്‍ത്തിവച്ചിരുന്നു. രാജ്യത്ത് ജൂണ്‍ ഒന്ന് വരെയാണ് ലോ്ക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

22 മരണം

22 മരണം

രാജ്യത്ത് കൊറോണ ബാധിച്ച് ഇതുവരെ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 29364 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 570 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10365 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 18977 ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 10 പേരാണ് രാജ്യത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഇതുവരെ 42131 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

English summary
Heroin transaction in Singapore, the man who was taken under custody has sent to sentenced to death via zoom video call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X