കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ മരണം 32000 കവിഞ്ഞു; ഇറ്റലിയില്‍ 22000, മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമായി അമേരിക്ക. 32700 പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം മരണം 14000 കവിഞ്ഞു. അതേസമയം, അമേരിക്കയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രമുള്ള ഇറ്റലിയല്‍ മരണം 22000 ആയി. സ്‌പെയിനില്‍ 19130 പേരും ഫ്രാന്‍സില്‍ 17167 പേരും മരിച്ചു. അമേരിക്കയിലും യൂറോപ്പിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്തതും.

c

അമേരിക്കയില്‍ ആറര ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ അമേരിക്കയില്‍ റെക്കോഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഉടന്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ അവസ്ഥ കടന്നുപോയി എന്നാണ് ട്രംപ് പറയുന്നത്. അതേസമയം, അമേരിക്കയില്‍ ദിനം പ്രതി മരിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല. കൊറോണ കുറഞ്ഞ അളവില്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ മെയ് ഒന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.

വിദേശത്ത് കൊറോണ രോഗം ബാധിച്ച് 25 ഇന്ത്യക്കാര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. 53 രാജ്യങ്ങളിലായി 3336 ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, 38 രാജ്യങ്ങളിലെ 35000 പൗരന്‍മാരെ ഇന്ത്യ അവരുടെ രാജ്യത്തേക്ക് ഇതുവരെ കയറ്റി അയച്ചു. ഇന്ത്യയില്‍ ഇന്ന് 420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ ധാരാവിയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 12759 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സൗദി അറേബ്യയില്‍ കൊറോണ രോഗം ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. പ്രധാന നഗരങ്ങളായ ജിദ്ദയിലും റിയാദിലും മദീനയിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ വൈദ്യ പരിശോധന തുടരുകയാണ്. ഖത്തറില്‍ 400 ഓളം പേര്‍ക്കാണ് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ ഇന്ന് 75 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം ബാധിച്ചു. ഒമാനില്‍ 109 പേര്‍ക്കാണ് രോഗം. ദുബായില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

English summary
Death toll due to Covid-19 crosses 32,000 in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X