Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലാതെടാ....

ഗാസ: 'കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലാതെടാ.... ' ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രത്തിന് താഴെ ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെയാണ്... ഹൃദയമുള്ള ആരും ഇങ്ങനെ തന്നെ ചിന്തിച്ചുപോകും. പക്ഷേ ഇസ്രായേലിന്റെ മക്കള്‍ക്ക് അല്‍പം പോലും വിഷമമില്ലേ... ഈ ചിത്രങ്ങള്‍ കാണുമ്പോഴെങ്കിലും...?

അഞ്ച് ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 122. ഒരു പക്ഷേ ശരിയായ കണക്കുകള്‍ ഇതിലും എത്രയോ വലുതായിരിക്കാം. ഹമാസിന്റെ സൈനികരല്ല ഇസ്രായേല്‍ സൈന്യത്തിന്റെ യുദ്ധക്കൊതിയില്‍ മരിച്ചുവീഴുന്നവരില്‍ അധികവും... കളിപ്പാട്ടത്തിനോടുള്ള കൗതുകം മാറാത്ത കുട്ടികള്‍ക്ക് നേരെയാണ് അവരുടെ റോക്കറ്റുകള്‍ പാഞ്ഞ് ചെന്നത്.

ഇതൊരു വെടിക്കെട്ടല്ല

ഇതൊരു വെടിക്കെട്ടല്ല

കണ്ണഞ്ചിപ്പിക്കുന്ന വെടുക്കെട്ടാണെന്ന് തോന്നുന്നുണ്ടോ... ഗാസക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണിത്.

കയ്യില്‍ പൊതിക്കെട്ടല്ല

കയ്യില്‍ പൊതിക്കെട്ടല്ല

ആ പിതാവിന്റെ കയ്യില്‍ ഉള്ളത് വെറുമൊരു പൊതിയല്ല. സ്വന്തം കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ്.

മനുഷ്യത്വത്തിന് മേല്‍

മനുഷ്യത്വത്തിന് മേല്‍

മനുഷ്യത്വത്തിന്റെ മേലാണ് ഇസ്രായേലിന്റെ ബോബുകള്‍ പതിക്കുന്നത്.

ദൈവം ഉണ്ടോ...

ദൈവം ഉണ്ടോ...

ഗാസയിലെ ഇസ്ലാം മത വിശ്വാസികള്‍ റംസാന്‍ വ്രതാചരണത്തിലാണ്. പക്ഷേ ചിലരെങ്കിലും അറിയാതെ ചോദിച്ച് പോയിട്ടുണ്ടാകും... ദൈവം ഉണ്ടോ?

 ഈ കരച്ചിലിന് ആര് മറുപടി പറയും

ഈ കരച്ചിലിന് ആര് മറുപടി പറയും

വീടും വീട്ടുകാരും നഷ്ടപ്പെട്ടു. ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത പ്രദേശത്ത് നിന്നുള്ള കാഴ്ച.

കാത്തോളണേ...

കാത്തോളണേ...

ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞുമായി ഓടുകയാണ് അയാള്‍

ഉമ്മാ...പേടിയാകുന്നു

ഉമ്മാ...പേടിയാകുന്നു

ആ കുഞ്ഞുങ്ങളുടെ മുഖത്തെ ആധി... അത് കാണാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് കഴിയുന്നില്ലെങ്കില്‍

ഹമാസ് തിരിച്ചടിക്കുന്നു

ഹമാസ് തിരിച്ചടിക്കുന്നു

തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റുകളേ കയ്യില്‍ ഉള്ളൂ. പക്ഷേ ഹമാസ് തിരിച്ചടിക്കുന്നു. ഇസ്രായേലിലെ ഒരു പെട്രോള്‍ ബങ്ക് ഹമാസിന്‍െ ആക്രമണത്തില്‍ തകര്‍ന്നതിന്റെ ദൃശ്യം.

പ്രതിഷേധം

പ്രതിഷേധം

ലോകമെങ്ങും ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+