ആക്രമണം, തിരിച്ചടി; ഗര്‍ഭിണിയും മകനും ഉള്‍പ്പെടെ പലസ്തീനില്‍ 35 മരണം, ഇസ്രായേലില്‍ അടിയന്തരാവസ്ഥ
ഗാസ സിറ്റി: ജറുസലേമില്‍ തുടങ്ങിയ സംഘര്‍ഷം ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മരണം 35 ആയി. 10 കുട്ടികളും ഗര്‍ഭിണിയും ഉള്‍പ്പെടെയാണിത്. തെല്‍ അല്‍ ഹവ എന്ന പ്രദേശത്ത് നടന്ന മിസൈല്‍ ആക്രമണത്തിലാണ് നാല് മാസം ഗര്‍ഭിണിയായ റീമയും അഞ്ച് വയസുകാരനായ മകന്‍ സൈദും കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലിലും മരണം സംഭവിച്ചു. ഇതോടെ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗാസയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഒരു കെട്ടിടം ഇവിടെ തകര്‍ന്നു. തിങ്കഴാഴ്ച രാത്രി തുടങ്ങിയ ആക്രമണം ബുധനാഴ്ച പുലര്‍ച്ചെയും തുടരുകയാണ്. ഇതുവരെ ഇസ്രായേലില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പലസ്തീന്‍കാരുടെ എണ്ണം 700 കവിഞ്ഞു എന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ നഗരമായ ലോഡില്‍ ഹമാസിന്റെ റോക്കറ്റാക്രമണതിത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ യുവതിയും ഏഴ് വയസായ മകനും ഉള്‍പ്പെടുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോഡില്‍ ഒരു പലസ്തീന്‍കാരെ ഇസ്രായേല്‍കാരന്‍ വധിച്ചു. ഇതോടെയാണ് ഇവിടെ സംഘര്‍ഷം രൂക്ഷമായത്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗാസയിലെ തെല്‍ അല്‍ ഹവയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു കെട്ടിടം തകര്‍ന്നു. മൂന്ന് പലസ്തീന്‍കാര്‍ ഇവിടെ കൊല്ലപ്പെട്ടു. നിരവധി മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗാസയിലെ അല്‍ ജൗഹറ കെട്ടിടമാണ് ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തത്. അല്‍ ജസീറയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു എന്നാണ് വിവരം.












Click it and Unblock the Notifications