കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ലിനില്‍ ക്രിസ്തുമസ്മാര്‍ക്കറ്റില്‍ ട്രക്ക് പാഞ്ഞ് കയറി 12 മരണം

സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിനു സമീപമാണ് സംഭവം.

  • By Akshay
Google Oneindia Malayalam News

ബര്‍ലിന്‍: ജര്‍മ്മനിയിലെ ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ച് കയറി 12 പേര്‍ മരിച്ചു. അന്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. മനഃപൂര്‍വമായ ആക്രമണമാണെന്നു പൊലീസ് പറഞ്ഞു. മനപ്പൂര്‍വ്വം നടത്തിയ അപകടമാണെന്നാണഅ പോലീസ് നിഗമനം. പടിഞ്ഞാറന്‍ ബര്‍ലിനിലെ തിരക്കുള്ള മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.

സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിനു സമീപമാണ് സംഭവം. അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണു ദൃക്‌സാക്ഷി മൊഴി. ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Germany

ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ കൊല്ലപ്പെട്ടു. ജനങ്ങളോടു വീടുകളില്‍ തന്നെ കഴിയാന്‍ ജര്‍മന്‍ പൊലീസ് ട്വിറ്ററിലൂടെ നിര്‍ദേശം നല്‍കി. കഴിഞ്ഞ ജൂലായില്‍ ഫ്രാന്‍സിലെ നീസില്‍ ദേശീയദിനാഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് സമാനമാണ് ഈ അപകടവും. അന്നത്തെ സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Deaths in lorry attack at Berlin market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X