പറക്കുന്നതിനിടെ അപകടംമണത്ത പൈലറ്റ് എടുത്തുചാടി; 830 കോടി രൂപയുടെ യു എസ് യുദ്ധവിമാനം തകർന്നു
വാഷിംഗ്ടൺ: പറക്കുന്നതിനിടെ കാണാതായ. അമേരിക്കയുടെ യുദ്ധ വിമാനത്തിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് കരോലിനയിലാണ് വിമാനം കാണാതായത്. എഫ്- 35 സൈനിക വിമാനം പറപ്പിക്കുന്നതിനിടെ അപകടം പറ്റാനുള്ള സാധ്യത മുന്നൽക്കണ്ടാണ് പൈലറ്റ് പുറത്തേക്ക് ചാടിയത്.
പൈലറ്റ് സുരക്ഷിതനായി താഴെ എത്തി, എന്നാൽ വിമാനം കാണാതായി. ഒരു ദിവസത്തിലേറെ നടത്തിയ അന്വേഷണത്തിനിനൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വില്യംസ്ബർഗ് കൗണ്ടി ഗ്രാമത്തിൽ നിന്നാണ് സൈനിക ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് വിമാനം കാണാതായത്, 100 മില്യൺ ഡോളർ ( ഏകദേശം 830 കോടി രൂപ ) ആണ് വിമാനത്തിന്റെ വില. വിമാനം കാണാതായതിന് പിന്നാലെ വിമർശനം ഉയർന്നിരുന്നു. അപകടം നടക്കാൻ പോകുന്നുണ്ടന്ന ആശങ്കയിൽ കോക്ക്പിറ്റിൽ നിന്ന് പുറത്തേക്ക് ചാടിയ പൈലറ്റ് വടക്കൻ ചാൾസ്റ്റൺ പരിസരത്ത് സുരക്ഷിതമായി ഇറങ്ങി.
വിമാനം കണ്ടെത്താൻ പൊതുജനങ്ങളോട് സഹയാം ആവശ്യപ്പെട്ടിരുന്നു, വിമാനം തകർന്ന് വീണ സ്ഥലത്ത് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം തകർച്ചയെക്കുറിച്ചോ തകർന്നുവീഴുന്ന ശബ്ദത്തെക്കുറിച്ചോ കോളുകളൊന്നും ലഭിച്ചിട്ടില്ല എന്നണ് വക്താവ് അറിയിച്ചത്.
കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയാണ്.. അതുകൊണ്ട് തന്നെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു. അന്വേഷണം ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓട്ടോ പൈലറ്റ് മോഡിൽ ആക്കിയതിന് ശേഷം ആണ് പൈലറ്റ് യുദ്ധവിമാനം ഉപേക്ഷിച്ച് പുറത്തേക്ക് ചാടിയത് എന്നും അതുകൊണ്ടാണ് വിമാനം എവിടെ തകർന്ന് വീണു എന്ന് കണ്ടെത്താൻ വൈകിയതെന്നും വക്താവ് വ്യക്തമാക്കി.
പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് ആയുള്ള മറൈൻ ഫൈറ്റർ അറ്റാക്ക് ട്രെയിനിംഗ് സ്ക്വാഡ്രൺ 501 ൽ പെട്ടതാണ് FB - 35 B Lightning II വിമാനമെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം ആണെന്ന് അധികൃതർ പറഞ്ഞു.












Click it and Unblock the Notifications