കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാലിയൻവാലാ ബാഗ് കൂട്ടക്കൊല; നൂറ് വർഷങ്ങൾക്ക് ശേഷം ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൺ!

Google Oneindia Malayalam News

ലണ്ടൻ: ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൺ. പ്രധാനമന്ത്രി തെരേസാ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഖേദപ്രകടനം നടത്തിയത്. 1919 ഏപ്രില്‍ 19നാണ് കൂട്ടക്കൊല നടന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല.

<strong>ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും</strong>ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍; അമിഷായ്ക്ക് രാജവെമ്പാലയേക്കാള്‍ വിഷം; വയനാട്ടില്‍ പ്രചരണം കൊഴുപ്പിക്കാന്‍ ജോതിരാത്യസിന്ധ്യയും, സച്ചില്‍പൈലറ്റും നവജ്യോത് സിംഗ് സിദ്ദുവുമെത്തും

ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിർത്തത്. മതിലുകളാല്‍ ചുറ്റപ്പെട്ടതായിരുന്നു മൈതാനം. മതിലിലെ പല വാതിലുകളും സ്ഥിരമായി അടച്ച നിലയിലായിരുന്നു. പ്രധാനവാതിലും മറ്റു വാതിലുകളും അടയ്ക്കാന്‍ ഡയര്‍ ഉത്തരവ് നൽകി.

Theresa May

തുടർന്ന് വെടിയുതിർക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണൺക്കിന് ആളുകൾക്കാണ് വെടിവെപ്പിൽ ജീവൻ നഷ്‌ടപ്പെട്ടത്. പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയത്. പൂര്‍ണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെടുകയായിരരുന്നു. ലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ സംഭവിച്ചതെന്താണെന്ന് തങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. കൂട്ടക്കൊലയില്‍ തങ്ങള്‍ അഗാധമായി ഖേദിക്കുന്നതായി തെരേസ മേ പാര്‍ലമെന്റില്‍ പറഞ്ഞു.

ആയിരക്കണക്കിന് പേര്‍ ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എന്നാല്‍ 400 പേര്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് രേഖകളില്‍ ഉള്ളത്. .2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ കൂട്ടക്കൊലയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നില്ല. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്ന് നൂറ് വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഖേദ പ്രകടനം.

English summary
"Deeply Regret Jallianwala Bagh": British PM Theresa May In Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X