Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീപ്സീക് യുഎസിനുള്ള അപായമണി; നമ്മളും മത്സരിക്കണം, അത് വിജയിക്കാനാകണം'; ട്രംപ്

യുഎസ് ടെക് കമ്പനികളെ സംബന്ധിച്ച് ചൈനീസ് എഐ ചാറ്റ്ബോട്ടായ ഡീപ്സീക് 'അപായമണി'യെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് കമ്പനികൾ കുറഞ്ഞ ചെലവിൽ എഐ വികസിപ്പിക്കുന്നുവെന്നത് മികച്ച കാര്യം തന്നെ. യുഎസ് കമ്പനികൾക്ക് ഇത് പ്രചോദനമാകണെന്നും ട്രംപ് പറഞ്ഞു. ഡീപ്സീകിന്റെ വരവിൽ അമേരിക്കൻ ഓഹരിവിപണി തകർന്നടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

കൂടുതൽ കണ്ടെത്തലുകൾ നടത്താൻ സിലിക്കൺവാലിയെ ഇത് പ്രേരിപ്പിക്കുമെന്നതിനാൽ
ഇപ്പോഴത്തെ ആഘാതം പോസിറ്റാവായെടുക്കാമെന്നും ട്രംപ് പറഞ്ഞു. 'ഞാൻ ചൈനയെ കുറിച്ചും ചൈനയുടെ കമ്പനികളെ കുറിച്ചും വായിച്ചിരുന്നു. പ്രത്യേകിച്ച് ഇപ്പോൾ ചർച്ചയായ ഏറ്റവും കുറഞ്ഞ ചെലവിൽ തയ്യാറാക്കിയ എഐ ചാറ്റ്ബോട്ടിനെ കുറിച്ച്. അതൊരു നല്ല കാര്യമാണ്. കാരണം കൂടുതൽ ചെലവ് വേണ്ടി വരുന്നില്ല.

trump2-

ഞാൻ പറയുന്നത് ഇത് പോസിറ്റീവായ കാര്യമാണെന്നാണ്. ബില്യണുകൾ മുടക്കുന്നതിന് പകരം കുറച്ച് ചെലവഴിച്ച് ഇതേ പരിഹാരവുമായി നിങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്നുള്ള പല നേതാക്കളും സമ്മതിക്കുന്നത് യുഎസിലാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാൻമാരായ ശാസ്ത്രജ്ഞർ ഉള്ളതെന്നാണ്. ചൈനയെ പോലൊരു രാജ്യത്ത് നി്നന് ഇത്രയും കുറഞ്ഞ ചെലവിൽ എഐ തയ്യാറാക്കാൻ സാധിക്കുമെങ്കിൽ യുഎസ് കമ്പനികൾക്കും സാധിക്കും.

നമ്മുക്ക് നല്ല ആശയങ്ങൾ ഉണ്ട്. നമ്മളാണ് എല്ലാ കാര്യങ്ങളിലും ഒന്നാമത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യം വളരെ അധികം പോസിറ്റീവായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്', ട്രംപ് പറഞ്ഞു. ഡീപ്സീകിന്റെ കടന്ന് വരവ് സിലിക്കൺവാലിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. തിങ്കളാഴ്ച യുഎസ് ഓഹരി വിപണിയിൽ എൻവിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ നെറ്റ് ഭീമൻമാരെല്ലാം കനത്ത തിരിച്ചടിയാണ് നേരിട്ടത്.

എഐ ചാറ്റ് ബോട്ടുകളായ ചാറ്റ് ജിപിടിയേയും ജെമിനിയേയുമൊക്കെ കടത്തി വെട്ടി ചൈനയുടെ സ്വന്തം ചാറ്റ് ബോട്ടായ ഡീപ്സീകിന്റെ മുന്നേറ്റം.
ചൈനയിലെ ഹാങ്‌സൗ ആസ്ഥാനമായുള്ള എഐ റിസർച്ച് ലാബ് ആണ് ഡീപ്സീക് എന്ന എഐ മോഡൽ വികസിപ്പിച്ചത്.. എഐ ആന്റ് ക്വാണ്ടിറ്റേറ്റീഫ് ഫിനാൻസ് പശ്ചാത്തലമുള്ള എഞ്ചിനീയറും സംരംഭകനുമായ ലിയാങ് വെൻഫെങ് ആണ് 2023 ൽ ഈ കമ്പനി സ്ഥാപിച്ചത്.
ഡീപ്സീക്ക് വി3 മോഡലാണ് ഇപ്പോൾ കമ്പനി പുറത്തിറക്കിയത്. ആറ് മില്യൺ ഡോറളിനാണ് പുതിയ ചാറ്റ് ബോട്ട് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്, അതായത് എതിരാളികളുമായ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ചെലവിൽ.
പൂർണമായും സൗജന്യമാണ് എന്നതാണ് ഡീപ്സീക്കിനെ കൂടുതൽ സ്വീകാര്യമാക്കുന്നത്. സുതാര്യത, കാര്യക്ഷമത കൂടാതെ എല്ലാവർക്കും എഐ ആക്സസ് ചെയ്യാൻ സാധിക്കുമെന്നതും ഡീപ്സീക്കിലേക്ക് ആളുകളെ ആകർഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+