മോസ്കോയിൽ ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്! അതിർത്തി പ്രശ്നം വിഷയം
മോസ്കോ: അതിര്‍ത്തിയില്‍ അശാന്തി പുകയുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചൈനീസ് പ്രതിരോധമന്ത്രി വീ ഫെന്‍ജെയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വെച്ചാണ് പ്രതിരോധ മന്ത്രി തലത്തിലുളള കൂടിക്കാഴ്ച നടന്നത്. ചൈന മുന്നോട്ട് വെച്ച ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്.
അതിര്‍ത്തിയിലെ സാഹചര്യം വഷളായതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലുളള കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടക്കുന്നത്. നേരത്തെ വെര്‍ച്യല്‍ ആയി ഇരുനേതാക്കളും അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോസ്കോയില്‍ ഷാംഗായി കോപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് രാജ്നാഥ് സിംഗ്.

പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍,റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡിബി വെങ്കടേഷ് വര്‍മ്മ എന്നിവരും ചൈനീസ് പ്രതിരോധ മന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. റഷ്യന്‍ തലസ്ഥാനത്തുളള പ്രമുഖ ഹോട്ടലില്‍ വെച്ച് രാത്രി 9.30നാണ് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഏറെക്കാലമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാനുളള മാര്‍ഗങ്ങളാണ് ഇരുമന്ത്രിമാരും ചര്‍ച്ച നടത്തിയത് എന്നാണ് വിവരം.
നേരത്തെ ഷാംഗായി കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ മന്ത്രിതല ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അതിർത്തി വിഷയത്തിൽ രാജ്നാഥ് സിംഗ് പ്രതികരിച്ചിരുന്നു. എസ് സി ഓ രാജ്യങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തണമെങ്കില്‍ വിശ്വാസത്തിന്റെയും അക്രമരഹിതമായതും അന്താരാഷ്ട്ര നിയമങ്ങളോടുളള ബഹുമാനവും വ്യത്യാസങ്ങളെ അംഗീകരിക്കുന്നതുമായ ഒരു അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ചൈനീസ് പ്രതിരോധ മന്ത്രിയുടെ സാന്നിധ്യത്തിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയായ വാംഗ് യിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ മോസ്കോയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച. മാസങ്ങളായി കിഴക്കന്‍ ലഡാക്കില്‍ ഇരുസേനകളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ ഒന്നിലധികം തവണ ഇന്ത്യന്‍ സൈന്യം തടഞ്ഞു. മാത്രമല്ല പാംഗോംഗ് തടാകത്തി്ന്റെ തെക്കന്‍ തീരങ്ങളിലെ തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications