കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോസ്കോയിൽ ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്! അതിർത്തി പ്രശ്നം വിഷയം

Google Oneindia Malayalam News

മോസ്‌കോ: അതിര്‍ത്തിയില്‍ അശാന്തി പുകയുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചൈനീസ് പ്രതിരോധമന്ത്രി വീ ഫെന്‍ജെയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ചാണ് പ്രതിരോധ മന്ത്രി തലത്തിലുളള കൂടിക്കാഴ്ച നടന്നത്. ചൈന മുന്നോട്ട് വെച്ച ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്.

അതിര്‍ത്തിയിലെ സാഹചര്യം വഷളായതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലുളള കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടക്കുന്നത്. നേരത്തെ വെര്‍ച്യല്‍ ആയി ഇരുനേതാക്കളും അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോസ്‌കോയില്‍ ഷാംഗായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് രാജ്‌നാഥ് സിംഗ്.

india

പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍,റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡിബി വെങ്കടേഷ് വര്‍മ്മ എന്നിവരും ചൈനീസ് പ്രതിരോധ മന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. റഷ്യന്‍ തലസ്ഥാനത്തുളള പ്രമുഖ ഹോട്ടലില്‍ വെച്ച് രാത്രി 9.30നാണ് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഏറെക്കാലമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാനുളള മാര്‍ഗങ്ങളാണ് ഇരുമന്ത്രിമാരും ചര്‍ച്ച നടത്തിയത് എന്നാണ് വിവരം.

നേരത്തെ ഷാംഗായി കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ മന്ത്രിതല ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അതിർത്തി വിഷയത്തിൽ രാജ്നാഥ് സിംഗ് പ്രതികരിച്ചിരുന്നു. എസ് സി ഓ രാജ്യങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തണമെങ്കില്‍ വിശ്വാസത്തിന്റെയും അക്രമരഹിതമായതും അന്താരാഷ്ട്ര നിയമങ്ങളോടുളള ബഹുമാനവും വ്യത്യാസങ്ങളെ അംഗീകരിക്കുന്നതുമായ ഒരു അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ചൈനീസ് പ്രതിരോധ മന്ത്രിയുടെ സാന്നിധ്യത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

'മാപ്പിള ലഹള തികഞ്ഞ വംശഹത്യ', വാരിയംകുന്നത്തിനെ പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് ശശികല'മാപ്പിള ലഹള തികഞ്ഞ വംശഹത്യ', വാരിയംകുന്നത്തിനെ പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് ശശികല

നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയായ വാംഗ് യിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ മോസ്‌കോയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച. മാസങ്ങളായി കിഴക്കന്‍ ലഡാക്കില്‍ ഇരുസേനകളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ ഒന്നിലധികം തവണ ഇന്ത്യന്‍ സൈന്യം തടഞ്ഞു. മാത്രമല്ല പാംഗോംഗ് തടാകത്തി്‌ന്റെ തെക്കന്‍ തീരങ്ങളിലെ തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍! 10 മണിക്കൂർ ചോദ്യം ചെയ്യൽ, സുശാന്തിന്റെ മാനേജരും!റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍! 10 മണിക്കൂർ ചോദ്യം ചെയ്യൽ, സുശാന്തിന്റെ മാനേജരും!

English summary
Defence Minister Rajnath Singh met Chinese counterpart Wei Fenghe at Moscow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X