Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിരോധ ബിൽ; ട്രംപിന് കനത്ത തിരിച്ചടി, സെനറ്റും വീറ്റോ മറികടന്നു

വാഷിംഗ്ടൺ; അധികാരം ഒഴിയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കനത്ത തിരിച്ചടി. റിപബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണമുള്ള സെനറ്റിലും പ്രതിരോധ ബിൽ ട്രംപിന്റെ വീറ്റോ മറികടന്നു. നേരത്തേ ഡെമൊക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ വീറ്റോ മറികടന്നിരുന്നു.87നെതിരേ 322 വോട്ടിന്റെ ഭൂരിപക്ഷത്തിലായുരുന്നു വീറ്റോ മറികടന്നത്.

81-13 നാണ് സെനറ്റ് വീറ്റോ തള്ളിക്കളഞ്ഞത്.പുതുവർഷത്തിന് ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു നടപടി. 'ഞങ്ങൾ ഈ നിയമം തുടർച്ചയായി 59 വർഷം പാസാക്കി. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, ഈ കോൺഗ്രസ് ഞായറാഴ്ച സമാപിക്കുന്നതിനുമുമ്പ് ഞങ്ങൾ അറുപതാം വാർഷിക എൻ‌ഡി‌എ‌എ പൂർത്തിയാക്കി നിയമത്തിലേക്ക് കടക്കും ", എന്നായിരുന്നു സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ വോട്ടെടുപ്പിന് മുന്നോടിയായി പ്രതികരിച്ചത്.

 trump1-159772353

യുഎസ് സൈനികർക്ക് മൂന്നു ശതമാനം ശമ്പള വർധന,ഭൗമരാഷ്ട്രീയ ഭീഷണികളെ എങ്ങനെ പരിഹരിക്കണം,വിദേശ സൈനിക പ്രവർത്തനങ്ങൾ തുടങ്ങി നിരവധി നയങ്ങൾ ഉൾക്കൊള്ളുന്നതാണ് 740 ബില്യൻ ഡോളറിന്‍റെ പ്രതിരോധ ബിൽ (നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട്). ഇത് എല്ലാവർഷവരും കോൺഗ്രസ് പാസാക്കുന്നതാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള ചില നിയമ പരിരക്ഷകൾ റദ്ദാക്കാൻ നയത്തിൽ നിർദ്ദേശമില്ലെന്നും സൈനിക താവളങ്ങളിൽ നിന്ന് കോൺഫെഡറേറ്റ് ജനറലുകളുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇത് നിയമത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്.കഴിഞ്ഞാഴ്ചയായിരുന്നു നിയമത്തിന് മേൽ ട്രം വീറ്റോ അധികാരം പ്രയോഗിച്ചത്. .

ട്രംപ് പ്രസിഡന്റായിരിക്കെ 8 തവണ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുണഅട്.എന്നാൽ ഇത് ആദ്യമായാണ് കോൺഗ്രസിൽ നിന്നും സെനറ്റിൽ നിന്നും ട്രംപിന് തിരിച്ചടി നേരിടേണ്ടി വന്നത്. അതേസമയം ദുർബലമായ റിപബ്ലിക്കൻ നേതാക്കൾ തെറ്റായ പ്രതിരോധ ബില്ലിനെ പിന്തുണച്ചുവെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. ഇത് തീർത്തും നിരാശാജനകമായി പോയെന്നും സാങ്കേതിക ഭീമൻമാർക്ക് മുന്നിൽ സെനറ്റർമാർ കീഴടങ്ങിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

Recommended Video

cmsvideo
    ഭരണം കൈമാറാന്‍ ട്രംപ് തടസ്സം സൃഷ്ടിക്കുന്നെന്ന് ബൈഡന്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+