കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലേയ്ക്ക് കടക്കരുത്: പൗരന്മാരോട് കണ്ണുരുട്ടി അമേരിക്ക, പിന്നിലെ രഹസ്യം!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താനിലേക്ക് പോകരുതെന്ന് പൌരന്‍മാരോട് അമേരിക്ക | Oneindia Malayalam

അമേരിക്ക: അത്യാവശ്യകാര്യങ്ങള്‍ക്കുമാത്രം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്താല്‍ മതിയെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് യു.എസ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ഓഫീസുകളെയും ഭീകരര്‍ പലതവണ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഇനിയുമത്തരം അക്രമണങ്ങള്‍ തുടര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മോചന ദ്രവ്യം ആവശ്യപെട്ട് യൂ.എസ് പൗരന്മാരെ പാക്ക് ഭീകരര്‍ തട്ടികൊണ്ടുപോവാനുള്ള സാധ്യതയും ഉണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആഭ്യന്തര സുരക്ഷ ഭീഷണിക്കു പുറമെ വിദേശ ഭീകരരുടെ ഭീഷണിയും പാക്കിസ്ഥാനിലുണ്ടെന്നും അമേരിക്ക നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!നിങ്ങളുടെ വിവാഹം വൈകുന്നുവോ?? മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രം ദര്‍ശനം നടത്തിയാല്‍ വിവാഹം നടക്കും!

പാക്കിസ്ഥാനില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാരോട് ജീവന് ഭീഷണിയുണ്ടെന്നും കരുതലോടെ ഇരിക്കണമെന്നും കഴിഞ്ഞ ദിവസം ചൈനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആള്‍ക്കൂട്ടങ്ങളും തിരക്കേറിയ ഇടങ്ങളും പരമാവധി ഒഴിവാക്കണമെന്നായിരുന്നു ചൈന നല്‍കിയ നിര്‍ദേശം. ഏഴു മാസങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരുന്നു.

usflag

കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുള്ള വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സൈനിക കേന്ദ്രങ്ങള്‍, എന്നിവയ്ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായേക്കാംമെന്നും അമേരിക്ക നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ബലൂചിസ്ഥാനില്‍ നടന്ന ചാവേറാക്രമണങ്ങളുടെയും ഗ്രനേഡ് ആക്രമണങ്ങളുടെയും വിവരങ്ങള്‍ മുന്നറിയിപ്പില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

English summary
Defer All Non-Essential Travel To Pakistan: US Tells Citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X