റിയാദില്‍ ചാവേര്‍ സ്ഫോടനം, സ്ഫോടനം നടത്തിയത് 16കാരന്‍, ചിത്രങ്ങള്‍
റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷ ചെക്ക് പോസ്റ്റില്‍ ചാവേര്‍ സ്‌ഫോടനം. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം നടത്തിയ 16കാരനായ ചാവേറും കൊല്ലപ്പെട്ടു.
സൗദിക്കാരനായ അബ്ദുള്ള ഫഹദ് അല്‍ റാഷിദാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ചെക്ക് പോസ്റ്റിനടുത്തെത്തി പൊട്ടിത്തെറിച്ച് മരിച്ചത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സ്ഫോടനം
റിയാദ് നഗരത്തിന് അടുത്തുള്ള അല്‍ ഹാരിര്‍ റോഡിലെ ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനം. മഗരിബ് നമസ്‌ക്കാര സമയത്താണ് സ്‌ഫോടനം നടന്നത്. അല്‍ ഖ്വയ്ദ തടവുകാരെ അടക്കം താമസിപ്പിച്ചിരുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള അല്‍ ഹാരിര്‍ ജയിലിലേയ്ക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്ന ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനം നടന്നത്

16കാരന്‍ ചാവേര്‍
സൗദിക്കാരനായ അബ്ദുള്ള ഫഹദ് അല്‍ റാഷിദാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ചെക്ക് പോസ്റ്റിനടുത്തെത്തി പൊട്ടിത്തെറിച്ച് മരിച്ചത്. അബ്ദുള്ളയുടെ കാര്‍ പരിശോധിയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി.

പൊലീസുകാര്‍
രണ്ട് പൊലീസുകാര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്

അന്വേഷണം
ഐസിസ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളിലേയ്ക്ക് സൗദിയില്‍ നിന്നും ഒട്ടേറെ യുവാക്കാള്‍ പോകുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications